തുടർ തോൽവികൾ: മുഖ്യപരിശീലകൻ കിക്കോ റാമിറെസിനെ പുറത്താക്കി ഒഡീഷ എഫ്.സി

അവസാന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഒഡിഷ പരാജയപ്പെട്ടത്. ഈ തോല്‍വിക്ക് പിന്നാലെയാണ് റാമിറെസിന് സ്ഥാനം നഷ്ടപ്പെട്ടത്.

MediaOne Logo

Web Desk

  • Updated:

    2022-01-15 06:14:00.0

Published:

15 Jan 2022 6:09 AM GMT

തുടർ തോൽവികൾ: മുഖ്യപരിശീലകൻ കിക്കോ റാമിറെസിനെ പുറത്താക്കി ഒഡീഷ എഫ്.സി
X

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ടീമിന്റെ മോശം പ്രകടനത്തെത്തുടര്‍ന്ന് മുഖ്യപരിശീലകന്‍ കിക്കോ റാമിറെസിനെ പുറത്താക്കി ഒഡിഷ എഫ്.സി. അവസാന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഒഡിഷ പരാജയപ്പെട്ടത്. ഈ തോല്‍വിയ്ക്ക് പിന്നാലെയാണ് റാമിറെസിന് സ്ഥാനം നഷ്ടപ്പെട്ടത്.

റാമിറെസിന് പകരം കിനോ ഗാര്‍ഷ്യയെ താത്കാലിക പരിശീലകനായി നിയമിച്ചു. അടുത്ത മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ഒഡിഷയുടെ എതിരാളി. ജനുവരി 18 നാണ് മത്സരം.

പത്ത് മത്സരങ്ങൾ പൂർത്തിയായപ്പോൾ നാല് കളികളിൽ ജയിച്ചെങ്കിലും അഞ്ച് കളികളിൽ ഒഡീഷ തോറ്റു. അതോടെ 13 പോയിന്റെ ഒഡീഷയ്ക്ക് നേടാനായുള്ളൂ. നിലവിൽ അവരിപ്പോൾ 9ാം സ്ഥാനത്താണ്. അടുത്ത പത്ത് മത്സരങ്ങൾ നന്നായി കളിച്ച് ആദ്യ നാലിലെത്താനുള്ള തീവ്ര ശ്രമത്തിലാണ് ഒഡീഷ. അതിന്റെ ഭാഗമായാണ് നിലവിലെ പരിശീലകനെ മാറ്റിയത്.

Odisha FC announces Kino Garcia as interim head coach

TAGS :

Next Story