ബംഗളൂരു എഫ്‌സിയെ വീഴ്ത്തി ഒഡീഷ എഫ്‌സി

കരുത്തരയാ ബംഗളൂരു എഫ്.സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപിച്ചാണ് ഒഡീഷയുടെ ജയം. 3,51 മിനുറ്റുകളിലായിരുന്നു ജാവി ഹെർണാണ്ടസിന്റെ ഗോളുകൾ.

MediaOne Logo

Web Desk

  • Updated:

    2021-11-24 16:06:03.0

Published:

24 Nov 2021 4:04 PM GMT

ബംഗളൂരു എഫ്‌സിയെ വീഴ്ത്തി ഒഡീഷ എഫ്‌സി
X

ജാവി ഹെർണാണ്ടസ് നേടിയ രണ്ട് ഗോളുകളുടെ മികവിൽ ജയത്തോടെ തുടങ്ങി ഒഡീഷ എഫ്.സി. കരുത്തരായ ബംഗളൂരു എഫ്.സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപിച്ചാണ് ഒഡീഷ തുടങ്ങിയത്. 3,51 മിനുറ്റുകളിലായിരുന്നു ജാവി ഹെർണാണ്ടസിന്റെ ഗോളുകൾ. 21ാം മിനുറ്റിൽ അലൻ കോസ്റ്റയിലൂടെ ബംഗളൂരു ഒരു ഗോൾ മടക്കി.

ആദ്യ പകുതിയില്‍ ഇരു ടീമുകളും ഒരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞെങ്കിലും രണ്ടാം പകുതിയിലായിരുന്നു ഒഡീഷയുടെ വിജയഗോൾ. കളി അവസാനിക്കാനിരിക്കെ അരിദായ് കബ്രീരയാണ് ഒഡീഷയ്ക്കായി മൂന്നാം ഗോൾ നേടിയത്. ബംഗളൂരു എഫ്‌സിയുടെ രണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഒരു ജയവും തോൽവിയും അടക്കം മൂന്ന് പോയിന്റുമായി നാലാം സ്ഥാനത്താണ്.

TAGS :

Next Story