Quantcast

ബാക്ക്പാസ് 4.0; ഗവ. എഞ്ചി.കോളജ് തൃശ്ശൂർ അലുംനിയും രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് അലുംനിയും ജേതാക്കൾ

ദക്ഷിണേന്ത്യയിലെ 48 കോളജുകളിൽ നിന്നായി 600ലധികം പൂർവ്വ വിദ്യാർത്ഥികൾ ടൂർണമെന്റിൽ പങ്കെടുത്തു

MediaOne Logo

Sports Desk

  • Published:

    28 Nov 2025 11:36 PM IST

Backpass 4.0; Govt. Eng. College Thrissur Alumni and Rajiv Gandhi Institute Alumni are the winners
X

കോട്ടയം: രാജീവ് ഗാന്ധി ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്‌നോളജിയിലെ പൂർവ്വ വിദ്യാർത്ഥികളുടെ ഫുട്‌ബോൾ കൂട്ടായ്മയായ ഫുട്ബോൾ ഫാൻസ് ഫോറം സംഘടിപ്പിച്ച അഖിലേന്ത്യാ ഫുട്ബോൾ ടൂർണമെന്റ് 'എനർജി എൻജിനിയറിങ് ബാക്ക്പാസ് 4.0' ഓപ്പൺ വിഭാഗത്തിൽ ഗവ. എൻജിനിയറിങ് കോളജ് തൃശൂർ അലുംനി ജേതാക്കൾ. ടി.കെ.എം കോളജ് ഓഫ് എൻജിനിയറിംഗ് കൊല്ലം അലുംനി റണ്ണേർസ് അപ്പുമായി. മാസ്റ്റേഴ്‌സ് വിഭാഗത്തിൽ കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്‌റ്യൂട്ട് ഓഫ് ടെക്‌നോളജി അലുംനിയാണ് ചാമ്പ്യൻമാർ. കെ.വി.ജി കോളജ് ഓഫ് എൻജിനിയറിംഗ് സുള്ളിയ, കർണാടക അലുംനി രണ്ടാംസ്ഥാനക്കാരായി.

എഞ്ചിനീയറിങ് കോളജുകളിലെ പൂർവ്വ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ടൂർണമെന്റിന്റെ നാലാമത് എഡിഷനാണ് കൊച്ചിയിൽ അരങ്ങേറിയത്. ദക്ഷിണേന്ത്യയിലെ 48 കോളജുകളിൽ നിന്നായി 600ലധികം പൂർവ്വ വിദ്യാർത്ഥികൾ ടൂർണമെന്റിൽ പങ്കെടുത്തു. മുൻ ഇന്ത്യൻ ഇന്റർനാഷ്ണൽ ഫുട്ബോൾ പ്ലയർ ബെന്റല ഡിക്കോത്ത ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. എനർജി എഞ്ചിനീയറിങ് സി.ഇ.ഒ നദീം ശരീഫ്, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്‌നോളജി അലുംനി വൈസ് പ്രസിഡന്റ് ബിനു ആർ ചന്ദ്രൻ, ഫിസിക്കൽ ഡിപ്പാർട്‌മെന്റ് ഹെഡ് അനീഷ് ബാബു, അസിസ്റ്റന്റ് പ്രൊഫസർ സോബിൻ ഫ്രാൻസിസ്, ഫുട്ബോൾ ഫാൻസ് ഫോറം ഫൗണ്ടർ നൗഫൽ ബഷീർ എന്നിവർ വിജയികൾക്കുള്ള പുരസ്‌കാരങ്ങൾ നൽകി. എനർജി എഞ്ചിനീയറിങായിരുന്നു പരിപാടിയുടെ പ്രധാന സ്‌പോൺസർ.

Next Story