തുടർച്ചയായി 12ാം സീസണിലും പുതിയ കോച്ച്; 'പരിശീലക ശാപം' വിടാതെ യുനൈറ്റഡ് താരം
ഒരു പതിറ്റാണ്ട് നീണ്ട ക്ലബ് കരിയറിൽ ഇതുവരെ ഒരു പരിശീലകന് കീഴിലും ഡിലിറ്റ് തുടർച്ചയായി രണ്ട് സീസൺ കളിച്ചിട്ടില്ല

ലണ്ടൻ: മൈക്കൽ കാരിക്കിന് പകരക്കാരനായി മാഞ്ചസ്റ്റർ യുനൈറ്റഡ് പരിശീലകനായി മൗറീഷ്യോ പൊച്ചറ്റീനോ എത്തിയതോടെ വിചിത്ര റെക്കോർഡ് തുടർന്ന് മതിസ് ഡിലിറ്റ്. സീസണിലെ മോശം പ്രകടനത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കാരിക്കിനെ പുറത്താക്കിയത്. കഴിഞ്ഞ സീസണിൽ കാരിക്കിന് കീഴിൽ പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത റെഡ് ഡെവിൾസ്, ഈ സീസണിൽ 10 മത്സരങ്ങൾക്ക് ശേഷം നിലവിൽ 18-ാം സ്ഥാനത്താണ്. ലീഗിൽ ഇതുവരെ ഒരു വിജയം മാത്രമാണ് നേടാനായത്.
ഇതിനിടെയാണ് ഡിലിറ്റിന്റെ 'മാനേജർ ശാപം' സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. തന്റെ കരിയറിലെ ഓരോ സീസണിലും പുതിയൊരു മാനേജർക്ക് കീഴിലാണ് ഡച്ച് ഡിഫൻഡർ കളിച്ചിരിക്കുന്നതെന്നതാണ് പ്രത്യേകത. ഒരുപതിറ്റാണ്ടിലേറെ നീണ്ട ഫുട്‌ബോൾ കരിയറിൽ ക്ലബ് തലത്തിൽ ഒരു മാനേജർക്ക് കീഴിൽ പോലും അദ്ദേഹം രണ്ട് പൂർണ്ണ സീസണുകൾ കളിച്ചിട്ടില്ല!
2016ൽ പീറ്റർ ബോസിന് കീഴിൽ ഡച്ച് ക്ലബ് അയാക്‌സിൽ സീനിയർ അരങ്ങേറ്റം കുറിച്ച ഡച്ച് ഡിഫൻഡർ 2017-ൽ മാർസെൽ കെയ്സറിന കീഴിലാണ് ഇറങ്ങിയത്. തുടർന്ന് 2018 ജനുവരിയിൽ എറിക് ടെൻ ഹാഗും പരിശീലകനായി ഡച്ച് ക്ലബിലെത്തി. എന്നാൽ ടെൻഹാഗിനും രണ്ടാം സീസണിലേക്ക് കടക്കാനായില്ല. 2019ൽ ഇറ്റാലിയൻ ക്ലബ് യുവന്റസിൽ മാസിരിയോ സാറിക്കും, പിന്നീട് 2020-ൽ ആന്ദ്രേ പിർലോയ്ക്കും, 2021-ൽ മാസ്മിലിയാനോ അലെഗ്രിക്കും കീഴിലാണ് കളിച്ചത്. 2022ൽ ബയേൺ മ്യൂണികിലെത്തിയപ്പോൾ ജൂലിയൻ നാഗൽസ്മാൻ, തോമസ് ടൂഹെൽ എന്നിവർക്ക് കീഴിലും അദ്ദേഹം കളിച്ചു. ജർമൻ ക്ലബിലും രണ്ട് സീസണിൽ രണ്ട് മാനേജർമാർക്ക് കീഴിലാണ് താരം ഇറങ്ങിയത്. തുടർന്ന് 2024 മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയ ഡച്ച് ഡിഫൻഡർ ആദ്യ സീസണിൽ എറിക് ടെൻ ഹാഗിന് കീഴിലും പിന്നീട് റൂബൻ അമോറിമിന് കീഴിലുമാണ് കളിച്ചത്. ഏറ്റവുമൊടുവിൽ മൈക്കൽ കാരിക്കായിരുന്നു യുനൈറ്റഡിൽ ഡിലിറ്റിന്റെ കോച്ച്. എന്നാൽ ഈ സീസണിലെ മോശം പ്രകടനത്തെ തുടര്ർന്ന് ഇംഗ്ലീഷ് താരവും പടിയറങ്ങിയതോടെ തന്റെ 12മത് മൗറീഷ്യോ പൊച്ചറ്റീനോയാണ് കാത്തിരിക്കുന്നത്.
Adjust Story Font
16

