Quantcast

രാജ്ഞിയുടെ മരണം; പ്രീമിയർ ലീഗ് മത്സരങ്ങൾ നീട്ടിവച്ചു

ഈയാഴ്ച പത്തു മത്സരങ്ങളാണ് ലീഗിലുള്ളത്

MediaOne Logo

Web Desk

  • Published:

    9 Sept 2022 4:48 PM IST

രാജ്ഞിയുടെ മരണം; പ്രീമിയർ ലീഗ് മത്സരങ്ങൾ നീട്ടിവച്ചു
X

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ മരണത്തിന് പിന്നാലെ ഈയാഴ്ച നടക്കേണ്ട പ്രീമിയർ ലീഗ്, ഇംഗ്ലീഷ് ലീഗ് മത്സരങ്ങൾ നീട്ടിവച്ചു. രാജ്ഞിയോടുള്ള ആദരസൂചകമായാണ് മത്സരങ്ങൾ നീട്ടിവയ്ക്കുന്നതെന്ന് പ്രീമിയർ ലീഗ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

'രാജ്യത്തിനു വേണ്ടിയുള്ള രാജ്ഞിയുടെ അസാധാരണ സംഭാവനകൾ പരിഗണിച്ചും ആദരസൂചകമായും തിങ്കളാഴ്ച വൈകിട്ടത്തേത് അടക്കമുള്ള മത്സരങ്ങൾ നീട്ടിവയ്ക്കുകയാണ്. ഞങ്ങളും പ്രീമിയർ ലീഗ് ക്ലബുകളും അവർക്ക് ആദരമർപ്പിക്കാൻ ആഗ്രഹിക്കുന്നു. സമർപ്പിത ജീവിതം കൊണ്ട് എല്ലാവർക്കും പ്രചോദനമാണ് അവർ.' - പ്രീമിയർ ലീഗ് ചീഫ് എക്‌സിക്യൂട്ടീവ് റിച്ചാർഡ് മാസ്റ്റേഴ്‌സ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ആകെ പത്തു മത്സരങ്ങളാണ് പ്രീമിയർ ലീഗിൽ നടക്കേണ്ടിയിരുന്നത്.

മാറ്റിവച്ച മത്സരങ്ങൾ;

ഫുൾഹാം-ചെൽസി, ബേൺമൗത്ത്-ബ്രൈറ്റൺ, ലെസ്റ്റർ-ആസ്റ്റൺ വില്ല, ലിവർപൂൾ-വോൾവ്‌സ്, സതാംപ്ടൺ-ബ്രന്റ്‌ഫോഡ്, മാഞ്ചസ്റ്റർ സിറ്റി-ടോട്ടനം, ആഴ്‌സണൽ-എവർട്ടൺ, വെസ്റ്റ്ഹാം-ന്യൂകാസിൽ, ക്രിസ്റ്റൽപാലസ്-മാഞ്ചസ്റ്റർ യുണൈറ്റഡ്, ലീഡ്‌സ് യുണൈറ്റഡ്-നോട്ടിങ്ഹാം ഫോറസ്റ്റ്.

ചാമ്പ്യൻഷിപ്പ്, ലീഗ് വൺ, ലീഗ് ടു, വുമൺ സൂപ്പർ ലീഗ്, വുമൺ ചാമ്പ്യൻഷിപ്പ്, നാഷണൽ ലീഗ് മത്സരങ്ങളും നീട്ടിവച്ചിട്ടുണ്ട്. പുതുക്കിയ തിയ്യതികൾ പിന്നീട് പ്രഖ്യാപിക്കും.

TAGS :

Next Story