Quantcast

' അക്തറിന്‍റെ റെക്കോര്‍ഡ് അപകടത്തില്‍'; 131 കിലോമീറ്റര്‍ വേഗത്തില്‍ അശ്വിന്‍റെ 'തീപ്പന്ത്', കാര്യമറിഞ്ഞപ്പോള്‍ പൊട്ടിച്ചിരിച്ച് സോഷ്യല്‍ മീഡിയ

രാജസ്ഥാന്‍ റോയല്‍സ് ഗുജറാത്ത് ടൈറ്റന്‍സ് മത്സരത്തിലെ ചില രസകരമായ സംഭവങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണിപ്പോള്‍ സോഷ്യല്‍ മീഡിയ

MediaOne Logo

Web Desk

  • Updated:

    2022-05-26 07:12:52.0

Published:

26 May 2022 7:02 AM GMT

 അക്തറിന്‍റെ റെക്കോര്‍ഡ് അപകടത്തില്‍; 131 കിലോമീറ്റര്‍ വേഗത്തില്‍ അശ്വിന്‍റെ തീപ്പന്ത്, കാര്യമറിഞ്ഞപ്പോള്‍ പൊട്ടിച്ചിരിച്ച് സോഷ്യല്‍ മീഡിയ
X

ഐ.പി.എല്ലിൽ ഒന്നാം ക്വാളിഫയറിൽ സംഞ്ജു സാംസന്‍റെ രാജസ്ഥാൻ റോയൽസ് ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയപ്പെട്ടിരുന്നു. ഏഴ് വിക്കറ്റിനാണ് രാജസ്ഥാന്‍റെ പരാജയം. ഈ മത്സരത്തിനിടയിൽ അരങ്ങേറിയ രസകരമായ ചില സംഭവങ്ങളെ ഏറ്റെടുത്തിരിക്കുകയാണിപ്പോൾ സോഷ്യൽ മീഡിയ.

മത്സരത്തിനിടെ രാജസ്ഥാന്‍ റോയല്‍സ് സ്പിന്നര്‍ അശ്വിൻ എറിഞ്ഞ ഒരു പന്തിന്റെ വേഗം സ്പീഡ് ട്രാക്കിൽ കാണിച്ചത് 131.6 കിലോമീറ്റർ എന്നായിരുന്നു. ഇത് കണ്ട് ആരാധകർ തലയിൽ കൈവച്ചു. പേസ് ബൗളർമാരുടെ വേഗത്തിലാണ് അശ്വിന്‍റെ പന്തിന്‍റെ വേഗത സ്പീഡ് ട്രാക്ക് കാണിച്ചത്. എന്നാൽ പിന്നീടാണ് ഇത് ഒരു സാങ്കേതിര പിഴവാണെന്ന് ബോധ്യമായത്. ഇതോടെ ആരാധകർക്കിടയിൽ കൂട്ടച്ചിരികൾ ഉയർന്നു.

അപ്പോഴേക്കും അശ്വിന്റെ തീപ്പന്തിനെ കുറിച്ച ചർച്ചകൾ സോഷ്യൽ മീഡിയയിൽ ആരംഭിച്ചു കഴിഞ്ഞിരുന്നു. ശുഐബ് അക്തറിന്‍റെ റെക്കോർഡ് അപകടത്തിലാണെന്നാണ് ചി വിരുതന്മാർ കുറിച്ചത്. മത്സരത്തിൽ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ് ഒരു ലക്ഷം രൂപ അടിക്കലാണ് അശ്വിന്റെ ലക്ഷ്യം എന്ന് മറ്റു ചിലർ കുറിച്ചു.


ജോസ് ബട്‌ലറിന്‍റെ ക്യാച്ചിനായുള്ള ശ്രമത്തിനിടെ ഗുജറാത്ത് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ നിലത്ത് മറിഞ്ഞ് വീണതും, റാഷിദ് ഖാന്‍റെ ഡൈവ് പിഴച്ചതും രാജസ്ഥാന് അവസാന പന്തിൽ ഫ്രീഹിറ്റ് ലഭിച്ചതുമൊക്കെ ആരാധകരെ പൊട്ടിച്ചിരിപ്പിച്ചു.

TAGS :

Next Story