Quantcast

അനായാസം റയൽ മാഡ്രിഡ്; കോപ്പ ഡെൽറെയിൽ മൂന്ന് ഗോൾ ജയം

സ്‌ട്രൈക്കർ ജോസെലു(54 പെനാൽറ്റി), ബ്രഹിം ഡയസ്(55), റോഡ്രിഗോ(90+1) എന്നിവരാണ് ലക്ഷ്യം കണ്ടത്.

MediaOne Logo

Web Desk

  • Published:

    7 Jan 2024 7:05 AM GMT

അനായാസം റയൽ മാഡ്രിഡ്; കോപ്പ ഡെൽറെയിൽ മൂന്ന് ഗോൾ ജയം
X

മാഡ്രിഡ്: കോപ്പ ഡെൽറെ ചാമ്പ്യൻഷിപ്പിൽ മിന്നും ജയവുമായി അവസാന പതിനാറിലേക്ക് മുന്നേറി റയൽ മാഡ്രിഡ്. അരാൻഡിനയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് തോൽപിച്ചത്. സ്‌ട്രൈക്കർ ജോസെലു(54 പെനാൽറ്റി), ബ്രഹിം ഡയസ്(55), റോഡ്രിഗോ(90+1) എന്നിവരാണ് ലക്ഷ്യംകണ്ടത്. കളിയുടെ അവസാന മിനിറ്റിൽ റയൽ ഡിഫൻഡർ നാചോ വഴങ്ങിയ സെൽഫ് ഗോളിലാണ് അരാൻഡിന ആശ്വാസം കണ്ടെത്തിയത്. സ്പാനിഷ് ക്ലബിനായി തുർക്കിയുടെ പതിനെട്ടുകാരൻ അർദ ഗുളെർ അരങ്ങേറി. ആദ്യകളിയിൽ തന്നെ മികച്ച പ്രകടനം നടത്തി താരം കൈയടിനേടി.

നിലവിലെ കോപ്പ ഡെൽറെ ചാമ്പ്യൻമാരായ റയൽ ആദ്യ പകുതിയിൽ മികച്ച നീക്കങ്ങളുമായി കളം നിറഞ്ഞെങ്കിലും ഗോൾനേടുന്നതിൽ പരാജയമായി. രണ്ടാംപകുതിയുടെ തുടക്കംമുതൽ ആക്രമിച്ചുകളിച്ച ചാമ്പ്യൻ ടീം മത്സരത്തിൽ പിടിമുറുക്കി. കാലിനേറ്റ പരിക്കിൽ ദീർഘകാലം വിശ്രമത്തിലായിരുന്ന ഫ്രഞ്ച് താരം എഡ്വാർഡോ കവവിങ്ങ ഇന്നലെ കളത്തിലിറങ്ങി.

മറ്റൊരു മത്സരത്തിൽ ലുഗോയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കി അത്‌ലറ്റികോ മാഡ്രിഡും മുന്നേറി. മെംഫിസ് ഡീപേ(66,74) ഇരട്ടഗോൾ നേടിയപ്പോൾ കൊറിയേ(2)യും ലക്ഷ്യംകണ്ടു. ലിയെനാൻഡ്രോ അന്റോനെറ്റിയാണ്(39) ലുഗോക്കായി ലക്ഷ്യംകണ്ടത്. ജിറോണ,ഗെറ്റാഫെ, ആൽവെസ് എന്നീ ക്ലബുകളും ജയത്തോടെ 16ലേക്ക് പ്രവേശിച്ചു.

TAGS :

Next Story