Quantcast

സമനില; റയലിന്റെ കിരീട പ്രതീക്ഷകള്‍ക്ക് തിരിച്ചടി

35 കളികളില്‍ 75 പോയിന്റുമായി ലീ​ഗിൽ രണ്ടാമതാണ് റയൽ. 35 കളികളില്‍ 77പോയിന്റുമായി അത്‍ലറ്റികോ മാഡ്രിഡാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്

MediaOne Logo

Web Desk

  • Updated:

    2021-05-10 01:21:06.0

Published:

10 May 2021 1:15 AM GMT

സമനില; റയലിന്റെ കിരീട പ്രതീക്ഷകള്‍ക്ക് തിരിച്ചടി
X

ലാലിഗയിൽ ഒന്നാമത് എത്താനുള്ള അവസരം കളഞ്ഞ് കുളിച്ച് റയൽ മാഡ്രിഡ്. അവസാനമിനിറ്റിൽ ലഭിച്ച സെൽഫോ ​ഗോളിൽ റയൽ സെവിയ്യയോട് സമനില വഴങ്ങി. സെവിയ്യക്കായി ഫെർണാണ്ടോ, ഇവാൻ റാക്കിറ്റിച്ച് എന്നിവർ ​ഗോൾ നേടി. റയലിനായി മാർക്കോ അസെൻസിയോയാണ് ഒരു​ ​ഗോൾ നേടിയത്. തോൽവി മുന്നിൽ കാണവം സെവിയ്യ താരം ഡീ​ഗോ കാർലോസിന്റെ സെൽഫ് ​ഗോളിൽ റയൽ സമനില നേടി.




ഇതോടെ 35 കളികളില്‍ 75 പോയിന്റുമായി ലീ​ഗിൽ രണ്ടാമതാണ് റയൽ. 35 കളികളില്‍ 77പോയിന്റുമായി അത്‍ലറ്റികോ മാഡ്രിഡാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. കഴിഞ്ഞ ദിവസം അത്‍ലറ്റിക്കോ മാഡ്രിഡും ബാഴ്സലോണയും സമനിലയിൽ പിരിഞ്ഞതു കൊണ്ട് വിജയിച്ചിരുന്നെങ്കില്‍ റയലിന് ലീഗിൽ ഒന്നാമത് എത്താമായിരുന്നു‌.

TAGS :

Next Story