ഗോളടിക്കുന്നത് തടയണമെന്ന് ബാഴ്സലോണ ആവശ്യപ്പെട്ടു എന്ന വാർത്ത വ്യാജം:റോബർട് ലെവൻഡോസ്കി
മികച്ച പ്രകടനം കാഴ്ചവെക്കാൻ ക്ലബ്ബ് തനിക്ക് പൂർണ്ണ പിന്തുണ നൽകിയിരുന്നു എന്ന് ലെവൻഡോസ്കി

ബാഴ്സലോണ: ആദ്യ സീസണിൽ ബാഴ്സലോണ ഗോളടിക്കുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ടു എന്ന വാർത്ത നിഷേധിച്ച് റോബർട് ലെവന്റോസ്കി. ബയേൺ മ്യൂണിക്കിന് ബോണസ് നൽകുന്നത് ഒഴിവാക്കാനാണ് ബാഴ്സ ഇത്തരമൊരു ആവശ്യം ഉന്നയിച്ചത് എന്നായിരുന്നു റിപ്പോർട്ടുകൾ. ഈ പ്രചരിക്കുന്ന വാർത്തകൾ എല്ലാം അടിസ്ഥാന രഹിതമാണന്നുമാണ് ബയേൺ മ്യൂണിക്കിൽ നിന്ന് ബാഴ്‌സയിലേക്ക് മാറിയതിന് ശേഷമുള്ള തന്റെ ആദ്യ സീസണിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ക്ലബ്ബ് തനിക്ക് പൂർണ്ണ പിന്തുണ നൽകിയിരുന്നു എന്നുമാണ് താരം പറയുന്നത്.
പോളിഷ് സ്പോർട്സ് ജേർണലിസ്റ്റായ സെബാസ്റ്റ്യൻ സ്റ്റാഷെവ്‌സ്‌കി തന്റെ റോബർട്ട് ലെവൻഡോവ്‌സ്‌കി ജീവചരിത്രത്തിൽ എഴുതിയത് പ്രകാരം, ബാഴ്‌സലോണ ലെവൻഡോവ്‌സ്‌കിയോട് സീസണിലെ അവസാന രണ്ട് കളികളിൽ ഗോൾ നേടരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഒരു നിശ്ചിത ഗോൾ എണ്ണം തികച്ചാൽ ബയേൺ മ്യൂണിക്കിന് 2.5 മില്യൺ യൂറോ ബോണസ് നൽകേണ്ടി വരും എന്നതായിരുന്നു കാരണം.പോളിഷ് മാധ്യമപ്രവർത്തകനായ ബോഗ്ദാൻ റിമനോവ്സ്കിയുമായുള്ള അഭിമുഖത്തിൽ, ഈ വിഷയത്തിൽ തനിക്ക് സംസാരിക്കാൻ താൽപ്പര്യമില്ലെന്നും എഫ്‌സി ബാഴ്‌സലോണയെയും അവിടെ ജോലി ചെയ്യുന്ന എല്ലാവരെയും താൻ ബഹുമാനിക്കുന്നുവെന്നും ലെവൻഡോവ്‌സ്‌കി പ്രതികരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Adjust Story Font
16

