Quantcast

ഹൃദ്രോഗം: സെർജിയോ അഗ്യൂറോ വിരമിക്കുമെന്ന് റിപ്പോർട്ട്

MediaOne Logo

Web Desk

  • Published:

    12 Nov 2021 2:58 PM GMT

ഹൃദ്രോഗം: സെർജിയോ അഗ്യൂറോ വിരമിക്കുമെന്ന് റിപ്പോർട്ട്
X

കഴിഞ്ഞ ദിവസം കണ്ടെത്തിയ ഹൃദ്രോഗത്തെ തുടർന്ന് അർജന്റൈൻ ഫുട്ബോൾ താരം സെർജിയോ അഗ്യൂറോ ഫുട്ബാളിൽ നിന്നും വിരമിച്ചേക്കും. കഴിഞ്ഞ ദിവസം അലാവാസിനെതിരെ ക്യാമ്പ് ന്യൂവിൽ നടന്ന ബാഴ്‌സലോണയുടെ മത്സരത്തിന്റെ 42 ആം മിനിറ്റിൽ ശാരീരിക അസ്വസ്ഥതയെ തുടർന്ന് അഗ്യൂറോയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.


പ്രതീക്ഷിച്ചതിനെക്കാളും ഗുരുതരമാണ് അഗ്യൂറോയുടെ ആരോഗ്യാവസ്ഥയെന്ന് കാറ്റലോണിയ റേഡിയോ റിപ്പോർട്ട് ചെയ്തു. ഗുരുതരമല്ലാത്ത കാർഡിയാക് അരിത്മിയ രോഗബാധ അദ്ദേഹത്തിന്റെ തുടർന്നുള്ള ഫുട്ബോൾ കരിയറിനെ സാരമായി ബാധിച്ചേക്കും.

ഡോ. ജോസഫ് ബ്രൂഗാഡയുടെ കീഴിലാണ് അദ്ദേഹത്തിന്റെ ചികിത്സയെന്നും അദ്ദേഹം കളിയിൽ നിന്നും പൂർണ വിശ്രമത്തിലാണെന്നും മൂന്ന് മാസത്തേക്ക് അഗ്യൂറോയുടെ ആരോഗ്യനിലയിലെ പുരോഗതി പരിശോധിക്കുമെന്നും ബാഴ്‌സലോണ പത്രക്കുറിപ്പിൽ പറഞ്ഞു.


" ഞാൻ സുഖമായിരിക്കുന്നു. രോഗമുക്തിക്കായുള്ള പ്രകിയയുടെ ഭാഗമാകാനുള്ള തയ്യാറെടുപ്പിലാണ് ഞാൻ. എന്റെ ഹൃദയം കൂടുതൽ ശക്തമായി തുടരാൻ കാരണമായ നിങ്ങളുടെ പിന്തുണക്കും സ്നേഹസന്ദേശങ്ങൾക്കും നന്ദി " ആശുപത്രിയിൽ പ്രവേശപ്പിച്ചതിനു ശേഷം അഗ്യൂറോ പറഞ്ഞു. ആശുപത്രിയിൽ പ്രവേശപ്പിച്ചതിന് ശേഷം നടത്തിയ പരിശോധന ഫലങ്ങളിലാണ് അഗ്യൂറോയുടെ ആരോഗ്യനില കൂടുതൽ ഗുരുതരമാണെന്ന് കണ്ടെത്തിയത്. ഇതേതുടർന്ന് അദ്ദേഹം ഫുട്ബാളിൽ നിന്നും വിരമിക്കാൻ നിർബന്ധിതനായേക്കും.

TAGS :

Next Story