Quantcast

ഐ.എസ്.എൽ സംപ്രേക്ഷണം സ്റ്റാർ സ്‌പോർട്‌സ് നിർത്തുന്നു; എന്നാലും ആരാധകർ നിരാശരാകേണ്ട...

റിലയൻസിന്റെ ഉടമസ്ഥതയിലുള്ള വയാകോം 18 ആയിരിക്കും വരും സീസണിൽ(2024-25) മത്സരം സംപ്രേക്ഷണം ചെയ്യുകയെന്നാണ് റിപ്പോർട്ടുകൾ

MediaOne Logo

Web Desk

  • Updated:

    2023-03-26 12:46:16.0

Published:

26 March 2023 12:45 PM GMT

ISL, Star Sports
X

ഐ.എസ്.എല്‍ കിരീടം, സ്റ്റാര്‍ സ്പോര്‍ട്സ്

ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗ്(ഐ.എസ്.എൽ) സംപ്രേക്ഷണാവകാശം സ്റ്റാർ സ്‌പോർട്‌സ് ഉപേക്ഷിക്കുന്നു. എന്നിരുന്നാലും ആരാധകർ നിരാശരാകേണ്ട, റിലയൻസിന്റെ ഉടമസ്ഥതയിലുള്ള വയാകോം 18 ആയിരിക്കും വരും സീസണിൽ(2024-25) മത്സരം സംപ്രേക്ഷണം ചെയ്യുകയെന്നാണ് റിപ്പോർട്ടുകൾ. കരാർ പ്രകാരം അടുത്ത സീസണ്‍ കൂടി സ്റ്റാർസ്‌പോർട്‌സിന് സംപ്രേക്ഷണാവകാശമുണ്ട്.

ഐ.എസ്.എൽ തുടങ്ങിയത് മുതൽ സ്റ്റാർസ്‌പോർട്‌സ് ആയിരുന്നു മത്സരം സംപ്രേക്ഷണം ചെയ്തിരുന്നത്. എങ്കിലും ഫുട്‌ബോൾ സ്‌പോർട്‌സ് ഡെവലപ്‌മെന്റുമായി(എഫ്.എസ്.ഡി.എൽ) വയാകോമിന് കരാറുണ്ടായിരുന്നു. റിയലന്‍സിന് കീഴിലുള്ളതാണ് എഫ്.എസ്.ഡി.എൽ. 2010ലാണ് ഇന്ത്യൻ സൂപ്പർ ലീഗിന് തുടക്കം കുറിക്കുന്നത്. ഫുട്‌ബോൾ സ്‌പോർട്‌സ് ഡെവലപ്‌മെന്റ് ഇന്ത്യൻ ഫുട്‌ബോളിലേക്ക് കടന്നതിന് പിന്നാലെയാണ് ഐ.എസ്.എൽ പിറവിയെടുക്കുന്നത്.

ഐ.എസ്.എല്‍ വയാകോമിന്റെ ഉത്പന്നമാണെന്നാണ് വയാകോം 18 ഉദ്യോഗസ്ഥൻ അഭിമാനത്തോടെ പറയുന്നത്. ഇപ്പോൾ എഫ്എസ്ഡിഎല്ലിന് 66% വിഹിതമുണ്ട്. തുടക്കത്തിൽ, എഫ്എസ്ഡിഎൽ 33%, ഐ.എം.ജി 33%, സ്റ്റാർ സ്പോർട്സ് 34% എന്നിങ്ങനെയായിരുന്നു. അതേസമയം ഐ.എസ്.എല്ലിലൂടെ സ്റ്റാർസ്‌പോർട്‌സിന് കാര്യമായ ചലനങ്ങൾ ഉണ്ടാക്കാനായിട്ടില്ല. കഴിഞ്ഞ രണ്ട് സീസണുകളിലും കാഴ്ചക്കാരുടെ എണ്ണത്തിൽ കുറവ് സംഭവിച്ചു. അതിനാൽ തന്നെ പുതിയ കരാറിന് സ്റ്റാർസ്‌പോർട്‌സ് സ്വന്തമായി ശ്രമിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐപിഎല്ലിലാണ് സ്റ്റാര്‍സ്പോര്‍ട്സ് ശ്രദ്ധകൊടുക്കുന്നത്.

ഐഎസ്എല്ലിന്റെ വ്യൂവർഷിപ്പിലെ ഇടിവ് സ്റ്റാർ സ്‌പോർട്‌സിനെ നന്നായിട്ട് തന്നെ ബാധിച്ചു. എന്നാല്‍ 23,758 കോടി രൂപയ്ക്കാണ് സ്റ്റാർ സ്‌പോർട്‌സ് പുതിയ ഐപിഎൽ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്. നേരത്തെ ഐ.പി.എല്‍ ഡിജിറ്റൽ അവകാശവും സ്റ്റാറിനായിരുന്നു, ഇപ്രാവശ്യം വയാകോം സ്വന്തമാക്കി. അതേസമയം റിലയൻസ് പിന്തുണയുള്ള ബ്രോഡ്കാസ്റ്റ് ഭീമൻ വയാകോം 18 നിരവധി കായിക വിനോദങ്ങൾ സംപ്രേഷണം ചെയ്തുകൊണ്ട് ജനപ്രീതി നേടിയിട്ടുണ്ട്. സ്‌പോർട്‌സ് ബ്രോഡ്‌കാസ്റ്റ് വ്യവസായത്തിൽ വയാകോം വലിയ മുന്നേറ്റമാണ് നടത്തുന്നത്. ഒളിമ്പിക്സ് 2024, ലാ ലിഗ, സീരി എ, ലീഗ് 1 എന്നിവയുടെ അവകാശങ്ങളും വയാകോം 18 സ്വന്തമാക്കിയിട്ടുണ്ട്.

TAGS :

Next Story