Quantcast

നാലു മാസം കൊണ്ട് നാട് മടുത്തു; സുവാരസ് തിരിച്ചുവരുന്നു

സുവാരസിനെ ടീമിലെത്തിക്കണമെന്ന് ലിവർപൂൾ ഫാൻസ്

MediaOne Logo

André

  • Published:

    21 Sept 2022 4:52 PM IST

നാലു മാസം കൊണ്ട് നാട് മടുത്തു; സുവാരസ് തിരിച്ചുവരുന്നു
X

വെറ്ററൻ സ്‌ട്രൈക്കർ ലൂയിസ് സുവാരസ് യൂറോപ്യൻ ഫുട്‌ബോളിലേക്ക് മടങ്ങുന്നു. ലിവർപൂൾ, ബാഴ്‌സലോണ, അത്‌ലറ്റികോ മാഡ്രിഡ് തുടങ്ങിയ വമ്പന്മാർക്കൊപ്പം യൂറോപ്പിൽ മികച്ച കരിയർ പടുത്തുയർത്തിയ സുവാരസ് നാലു മാസം മുമ്പാണ് സ്വന്തം നാടായ യൂറുഗ്വായിലേക്ക് മടങ്ങി തന്റെ ബാല്യകാല ക്ലബ്ബായ 'നാഷണലി'ൽ ചേർന്നത്. എന്നാൽ, താരം യൂറോപ്യൻ ഫുട്‌ബോളിലേക്ക് തിരികെ വരാൻ തീരുമാനിച്ചതായും ഒക്ടോബർ അവസാനത്തോടെ താരം നാഷണൽ വിടുമെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നവംബറിൽ ഖത്തറിൽ നടക്കുന്ന ലോകകപ്പിനു മുന്നോടിയായി സുവാരസ് ക്ലബ്ബ് വിടുമെന്ന് നാഷണൽ പ്രസിഡണ്ട് ഹോസെ ഫുവന്റെസ് പറഞ്ഞു. ഒക്ടോബറിൽ യൂറുഗ്വായിലെ ലീഗ് മത്സരങ്ങൾ അവസാനിക്കുന്നതോടെ ക്ലബ്ബ് വിടുമെന്ന് താരം ഒന്നിലേറെ തവണ തന്നെ അറിയിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.

അത്‌ലറ്റികോ മാഡ്രിഡുമായുള്ള കരാർ അവസാനിച്ച ശേഷം കഴിഞ്ഞ മെയ് 15-നാണ് സുവാരസ് സ്പാനിഷ് ക്ലബ്ബ് വിട്ടത്. നാഷണലിനു വേണ്ടി എട്ട് മത്സരങ്ങൾ കളിച്ച താരം നാല് ഗോളടിക്കുകയും മൂന്നു ഗോളിന് വഴിയൊരുക്കുകയും ചെയ്തു.

2011-14 കാലയളവിൽ ലിവർപൂളിനു വേണ്ടി 110 മത്സരങ്ങളിൽ നിന്ന് 69 ഗോൾ നേടിയ സുവാരസിനെ ടീമിൽ തിരികെയെത്തിക്കണമെന്ന് ഇംഗ്ലീഷ് ക്ലബ്ബിന്റെ ചില ആരാധകർ ആവശ്യപ്പെടുന്നുണ്ട്. അതേസമയം, ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ലോസ് എയ്ഞ്ചൽസ് ഗാലക്‌സി താരത്തെ സ്വന്തമാക്കാൻ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

TAGS :

Next Story