സൂപ്പർ ലീഗ് കേരള ; രണ്ടാം റൗണ്ടിന് ഇന്ന് തുടക്കം

തിരുവനന്തപുരം : സൂപ്പർ ലീഗ് കേരളയിലെ രണ്ടാം റൗണ്ട് പോരാട്ടങ്ങൾ ഇന്ന് തുടങ്ങും. വൈകീട്ട് 7:30 ന് ചന്ദ്രശേഖർ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസ് ഫോഴ്‌സ കൊച്ചിയെ നേരിടും. സീസണിലെ ആദ്യ ജയം ലക്ഷ്യമിട്ടാണ് ഇരു ടീമും ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ കാലിക്കറ്റിനെ നേരിട്ട കൊച്ചി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു. കണ്ണൂരിനെതിരെ 3-2 നായിരുന്നു തിരുവനന്തപുരത്തിന്റെ തോൽവി.
നാളെ നടക്കുന്ന മത്സരത്തിൽ കാലിക്കറ്റ് തൃശൂരിനെ നേരിടുമ്പോൾ, കണ്ണൂർ - മലപ്പുറം മത്സരം ഞായറാഴ്ച നടക്കും. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലും മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലുമാണ് മത്സരങ്ങൾ നടക്കുന്നത്.
Next Story
Adjust Story Font
16

