സൂപ്പർ ലീഗ് കേരള സീസൺ 2 ഒക്ടോബർ 2-ന് ആരംഭിക്കും

കൊച്ചി : കേരള ഫുട്‍ബോളിന്റെ അഭിമാന പോരാട്ടമായ സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസൺ 2025 ഒക്ടോബർ 2-ന് ആരംഭിക്കും. ഉദ്ഘാടന മത്സരത്തിൽ കാലിക്കറ്റ് എഫ്.സി ഫോർസ കൊച്ചി എഫ്.സിയെ നേരിടും. കോഴിക്കോട് ഇ.എം.എസ്. കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം.
"കഴിഞ്ഞ സീസൺ അവസാനിപ്പിച്ച ഇടത്തുനിന്ന് തന്നെ ഞങ്ങൾ പുതിയ സീസൺ ആരംഭിക്കുകയാണ്. ഒക്ടോബർ 2 മുതൽ കേരളത്തിലെ ഫുട്ബോൾ ആരാധകരുടെ ഉത്സവകാലം വീണ്ടും തുടങ്ങുകയാണ്," സൂപ്പർ ലീഗ് കേരളയുടെ ഡയറക്ടറും സി.ഇ.ഒ.യുമായ മാത്യു ജോസഫ് പറഞ്ഞു.
Next Story
Adjust Story Font
16

