Quantcast

'ഗെയിം ചേഞ്ചർ'; സൂപ്പർ ലീഗ് കേരളയിൽ കിരീടം ലക്ഷ്യമിട്ട് കണ്ണൂർ വാരിയേഴ്‌സ് ഒരുങ്ങുന്നു

സംസ്ഥാനതല ടാലന്റ് സ്‌കൗട്ടിങ് പദ്ധതിയുടെ അവസാനഘട്ടമാണ് നടന്നുവരുന്നത്.

MediaOne Logo

Sports Desk

  • Published:

    26 Aug 2025 9:07 PM IST

Game Changer; Kannur Warriors gear up to target Kerala Super League title
X

കണ്ണൂർ: സൂപ്പർ ലീഗ് കേരളയുടെ മുന്നോടിയായി കണ്ണൂർ വാരിയേഴ്‌സ് ടീമിന്റെ 'ഗെയിം ചേഞ്ചർ' ത്രിദിന ക്യാമ്പ് 28ന് ആരംഭിക്കും. കേരളത്തിലെ യുവ ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തി ടൂർണമെന്റിൽ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ സൂപ്പർ ലീഗ് കേരള അവതരിപ്പിച്ച സംസ്ഥാനതല ടാലന്റ് സ്‌കൗട്ടിങ് പദ്ധതി അവസാന ഘട്ടമാണ് കണ്ണൂരിൽ നടക്കുന്നത്. പോലീസ് പരേഡ് ഗ്രൗണ്ടിലാണ് ക്യാമ്പ്.

ഗെയിംചേഞ്ചർ പദ്ധതിയുടെ ഭാഗമായി ജൂലൈ 15 മുതൽ ഓഗസ്റ്റ് 6 വരെ കണ്ണൂർ, മലപ്പുറം, തിരുവനന്തപുരം, എറണാകുളം എന്നീ നാല് ജില്ലകളിൽ നടത്തിയ ട്രയൽസിൽ നിന്ന് തിരഞ്ഞെടുത്ത താരങ്ങൾക്കായിരിക്കും പരിശീലനം. ത്രിദിന പരിശീലന ക്യാമ്പിൽ നിന്ന് തിരഞ്ഞെടുക്കുന്നവർക്ക് കണ്ണൂർ വാരിയേഴ്സിന്റെ സീനിയർ ടീമിന്റെ പ്രീ സീസൺ ക്യാമ്പിലേക്ക് നേരിട്ട് അവസരം ലഭിക്കും. കണ്ണൂർ വാരിയേഴ്സിന്റെ സഹപരിശീലകൻ ഷഫീഖ് ഹസ്സൻ പരിശീലനത്തിന് നേതൃത്വം നൽക്കും.

TAGS :

Next Story