Quantcast

നേഷൻസ് ലീഗില്‍ വെയില്‍സിനെ തകർത്ത് പോളണ്ട്; ജയം ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം

സ്വന്തം മണ്ണിൽ വെയിൽസിനെ നേരിട്ട പോളണ്ട് ഏറെ വിയർത്താണ് ജയിച്ചു കയറിയത്.

MediaOne Logo

Web Desk

  • Published:

    2 Jun 2022 1:42 AM GMT

നേഷൻസ് ലീഗില്‍ വെയില്‍സിനെ തകർത്ത് പോളണ്ട്; ജയം ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം
X

നേഷൻസ് ലീഗ് ഫുട്ബോളിൽ പോളണ്ടിന് വിജയത്തുടക്കം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് പോളണ്ട് വെയിസിനെ തകര്‍ത്തത്. സ്വന്തം മണ്ണിൽ വെയിൽസിനെ നേരിട്ട പോളണ്ട് ഏറെ വിയർത്താണ് ജയിച്ചു കയറിയത്. ഗോൾ പിറക്കാത്ത ആദ്യ പകുതിയിൽ വെയിൽസിനായിരുന്നു ആധിപത്യം. പലതവണയും വെയിൽസ് ഗോളിന് അരികിലെത്തി.

രണ്ടാം പകുതിയിലും വെയ്സൽ ആക്രമണം തുടര്‍ന്നു. ഒടുവില്‍ 52 ആം മിനുട്ടിൽ ജോണി വില്യംസിന്‍റെ ബോക്സിന് പുറത്തുനിന്നുള്ള ഷോട്ട് പോളിഷ് വലയിലെത്തി. ഒരു ഗോൾ വീണതോടെ പോളണ്ട് ഉണർന്നു കളിച്ചു. എഴുപത്തിരണ്ടാം മിനിട്ടിൽ ജാക്കുബ് കമീൻഷ്കിയുടെ കർവിങ് ഗോളിൽ അവർ ഒപ്പമെത്തി.

സമനിലയിലേക്ക് പോകുമെന്ന് തോന്നിയെങ്കിലും എൺപത്തിയഞ്ചാം മിനിട്ടിൽ പോളണ്ട് രണ്ടാമതും ഗോൾ നേടി. വെയില്‍സ് പ്രതിരോധനിരയുടെ പിഴവ് മുതലെടുത്ത് സ്വീഡേർസ്ക്കി വലകുലുക്കി. ഗ്രൂപ്പിൽ ബെൽജിയമാണ് പോളണ്ടിന്‍റെ അടുത്ത എതിരാളികൾ. നെതർലൻഡ്സിനെയാണ് വെയിൽസിന് നേരിടേണ്ടത്.

TAGS :

Next Story