റോഡ്രിക്ക് ആദരവൊരുക്കാൻ വിയ്യ റയൽ

മാഡ്രിഡ് : മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് മധ്യനിര താരം റോഡ്രിക്ക് ആദരവൊരുക്കാൻ തീരുമാനവുമായി വിയ്യ റയൽ. മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുന്നോടിയായാണ് ആദരവ് ചടങ്ങുകൾ നടക്കുക. 2024 ൽ ബാലൺ ഡി ഓർ ജേതാവായ താരത്തിന് വിയ്യ റയൽ പ്രസിഡന്റ് ഫെർണാണ്ടോ റോയിഗ് ക്ലബിന്റെ സ്വർണ ബാഡ്ജ് സമ്മാനിക്കും. മത്സരത്തിന്റെ കിക്കോഫിന് മുന്നോടിയായി താരത്തിന് മികച്ച വരവേൽപ്പ് നൽകാനും ക്ലബ് ആസൂത്രണം ചെയ്യുന്നതായാണ് റിപ്പോർട്ട്
2013 ൽ വിയ്യ റയൽ അക്കാദമിയിൽ ചേർന്ന റോഡ്രി 2018 വരെ ക്ലബിന്റെ വിവിധ ടീമുകൾക്കൊപ്പം പന്തുതട്ടിയിട്ടുണ്ട്. ക്ലബിന്റെ ചരിത്ര മുഹൂർത്തങ്ങൾ കൊത്തിവെക്കുന്ന പാസെയിഗ് ഗ്രോക്കിൽ റോഡ്രിയുടെ പേര് കൂടി ഉൾപ്പെടുത്തുമെന്നും ക്ലബ് അറിയിച്ചു.
Next Story
Adjust Story Font
16

