Quantcast

അയാൾക്ക് മുന്നിൽ റെക്കോർഡുകളെല്ലാം തലകുനിക്കുമ്പോൾ...

ഖത്തർ ലോകകപ്പിൽ ക്രൊയേഷ്യക്കെതിരെയുള്ള ഗോൾനേട്ടത്തോടെ മെസി സ്വന്തമാക്കിയത് മറ്റൊരു റോക്കോർഡാണ്

MediaOne Logo

Web Desk

  • Published:

    13 Dec 2022 8:20 PM GMT

അയാൾക്ക് മുന്നിൽ റെക്കോർഡുകളെല്ലാം തലകുനിക്കുമ്പോൾ...
X

ദോഹ: അയാളുടെ ഇടതുകാലിലെ മാന്ത്രിക സ്പർശം ആസ്വദിക്കാത്തവർ വിരളമായിരിക്കും. ഗോളടിച്ചും ഗോളടിപ്പിച്ചും ലയണൽ മെസി എന്ന മാന്ത്രികൻ നേടിയെടുത്തത് നിരവധി റെക്കോർഡുകളാണ്. ഖത്തർ ലോകകപ്പിൽ ക്രൊയേഷ്യക്കെതിരെയുള്ള ഗോൾനേട്ടത്തോടെ മെസി സ്വന്തമാക്കിയത് മറ്റൊരു റോക്കോർഡാണ്.

അർജൻറീനക്കായി ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളടിച്ച താരമെന്ന റെക്കോർഡാണ് സൂപ്പർ താരം ലയണൽ മെസി സ്വന്തമാക്കിയത്. ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോർഡാണ് മെസ്സി പഴങ്കഥയാക്കിയത്.

ഇതോടെ അർജൻറീനക്കായി മെസ്സിയുടെ ഗോൾ നേട്ടം 11 ആയി. ബാറ്റിസ്റ്റൂട്ടക്ക് 10 ഗോളുകളാണ് ഉണ്ടായിരുന്നത്. ഈ ലോകകപ്പിൽ അഞ്ച് ഗോളുകളുമായി ഗോൾ സ്‌കോറിങ്ങിൽ മെസി എംബാപ്പെക്കൊപ്പം ഒന്നാമതെത്തി. ഈ മത്സരത്തിൽ പന്ത് തട്ടിയതോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരം കളിക്കുന്ന താരമെന്ന റെക്കോർഡ് ജർമനിയുടെ ലോത്തർ മത്തേവൂസിനൊപ്പം മെസി പങ്കിട്ടു. ലോകകപ്പിൽ ഇരുവരും 25 മത്സരങ്ങളിലാണ് പന്ത് തട്ടിയത്.

ക്രൊയേഷ്യക്കെതിരെയുള്ള സെമിഫൈനലിൽ ഒന്നാം പകുതി പിന്നിടുമ്പോൾ അർജൻറീനക്ക് രണ്ടു ഗോൾ ലീഡ്. 33ാം മിനുട്ടിൽ പെനാൽറ്റി ഗോളിലൂടെ നായകൻ ലയണൽ മെസിയാണ് ടീമിനെ ആദ്യം മുന്നിലെത്തിച്ചത്. 39ാം മിനുട്ടിൽ സ്ട്രൈക്കർ ജൂലിയൻ അൽവാരസ് രണ്ടാം ഗോൾ നേടി. തകർപ്പൻ കൗണ്ടർ അറ്റാക്കിൽ നിന്നായിരുന്നു ഗോൾ. നേരത്തെ അൽവാരസിനെ ഗോളി ലിവാകോവിച്ച് ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി മെസി അനായാസമായി വലയിലെത്തിക്കുകയായിരുന്നു.

TAGS :

Next Story