Quantcast

ഗോളിനും അസിസ്റ്റിനുമല്ല ; സാക്കയുടെ സോക്രട്ടീസ് അവാർഡിന് പിന്നിലെ കഥ

MediaOne Logo

Sports Desk

  • Published:

    27 Oct 2026 9:56 PM IST

ഗോളിനും അസിസ്റ്റിനുമല്ല ; സാക്കയുടെ സോക്രട്ടീസ് അവാർഡിന് പിന്നിലെ കഥ
X

ലണ്ടൻ : ഹാരി കെയ്‌നും അലെക്സിയ പ്യുട്ടല്ലാസും ലോകത്തിന്റെ നെറുകയിൽ ആദരിക്കപ്പെട്ട ബാലൺ ദ്യോർ വേദിയിൽ ആർസനൽ താരം ബുക്കായോ സാക്ക സോക്രട്ടീസ് അവാർഡ് നേടുകയുണ്ടായി. മുൻ ബ്രസീലിയൻ ഇതിഹാസ താരം സോക്രട്ടീസിന്റെ പേരിൽ 2022 മുതൽ നൽകി വരുന്ന ഈ അവാർഡ് മാനുഷിക സ്നേഹത്തിനും സാമൂഹ്യ രംഗത്തെ പ്രവർത്തനങ്ങൾക്കും വേണ്ടി നൽകുന്ന ഒന്നാണ്. കളത്തിന് പുറത്ത് സാക്ക ചെയ്ത നിരവധിയായ കാര്യങ്ങൾ പരിഗണിച്ചാണ് ഇംഗ്ലീഷ് താരത്തിന് ഈ അവാർഡ് സമ്മാനിച്ചത്.

ബിഗ് ഷൂ എന്ന സംഘടനയുമായി സഹകരിച്ച് കാനോ, നൈജീരിയ എന്നിവിടങ്ങളിലെ 120 ഓളം കുട്ടികളുടെ സർജറിക്ക് സാക്ക പണം സ്വരൂപിച്ച് നൽകി. ഇതിന് പുറമെ റുവാണ്ട, കെനിയ, ടാൻസാനിയ തുടങ്ങിയ രാജ്യങ്ങളിലെ നൂറിൽ പരം കുട്ടികൾക്ക് മെഡിക്കൽ സഹായം നൽകുന്നതിലും താരം തന്റെ റോൾ ഭംഗിയാക്കി. പതിനാല് വയസുകാരൻ ബിറിങിറോയുടെ കാഴ്‌ച ശക്തി തിരിച്ച് ലഭിക്കുന്നതിലും താരത്തിന്റെ പങ്ക് നിർണായകമായിരുന്നു.

ഭൂചലനത്തിൽ ബാധിക്കപ്പെട്ട തുർക്കി, മൊറോക്കോ എന്നിവിടങ്ങളിലെ കുടുംബങ്ങൾക്ക് സഹായമെത്തിക്കുന്നതിലും തന്റെ സ്വന്തം നാട്ടിലെ ആയിരത്തോളം കുട്ടികൾക്ക് സ്‌കൂൾ യൂണിഫോം വിതരണം ചെയ്യുന്നതിലും താരം തന്റെ ശ്രദ്ധ പുലർത്തി. സ്ട്രീറ്റ് സോക്കർ അക്കാദമി വഴി നൂറിൽ പരം ഫുട്‍ബോൾ ബൂട്ടുകളും താരം വിതരണം ചെയ്തു.

TAGS :

Next Story