Quantcast

മെസി എന്തുകൊണ്ട് ബാഴ്‌സലോണ വിട്ടു?

ഒട്ടും താൽപര്യമില്ലാഞ്ഞിട്ടും മെസി എന്തുകൊണ്ടാവും ബാഴ്‌സലോണ വിട്ടത്. വാർത്തകളിൽ നിറയുന്നത് പോലെ ലാ ലിഗയിലെ സാമ്പത്തിക കുരുക്കുകളാണോ?

MediaOne Logo

Web Desk

  • Updated:

    2021-08-08 12:12:14.0

Published:

8 Aug 2021 12:10 PM GMT

മെസി എന്തുകൊണ്ട് ബാഴ്‌സലോണ വിട്ടു?
X

നീണ്ട അനിശ്ചിതത്വങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ടുകൊണ്ട് കഴിഞ്ഞ ദിവസമാണ് മെസി ബാഴ്‌സലോണ വിടുന്ന കാര്യത്തിൽ തീരുമാനമായത്. ഇന്ന് നൗകാമ്പിൽ നടന്ന വാർത്താസമ്മേളനത്തിൽ മെസി തന്റെ വിടവാങ്ങൽ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ബാഴ്സ ആരാധകരുടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു.

മെസി എങ്ങോട്ട് എന്ന ചോദ്യത്തിനാണ് ഇനി ഉത്തരം ലഭിക്കേണ്ടത്. പിഎസ്ജി മുതൽ മാഞ്ചസ്റ്റർ സിറ്റിവരെയുള്ള ക്ലബ്ബുകളുടെ പേരുകളാണ് പറഞ്ഞുകേൾക്കുന്നത്. ഒട്ടും താൽപര്യമില്ലാഞ്ഞിട്ടും മെസി എന്തുകൊണ്ടാവും ബാഴ്‌സലോണ വിട്ടത്. വാർത്തകളിൽ നിറയുന്നത് പോലെ ലാ ലിഗയിലെ സാമ്പത്തിക കുരുക്കുകളാണോ?

ടൂർണമെന്റ് നടത്തിപ്പുകാരായ ലാ ലിഗയിലെ സാമ്പത്തിക നിയന്ത്രണങ്ങളാണ് മെസിയുമായി പുതിയൊരു കരാർ നടക്കാതെ പോയതെന്നാണ് ബാഴ്‌സലോണ വ്യക്തമാക്കുന്നത്. ശമ്പളം തന്നെ കുറച്ച് ക്ലബ്ബിൽ തുടരാൻ മെസി താൽപര്യം പ്രകടിപ്പിച്ചെങ്കിലും നിയന്ത്രണങ്ങൾ വിലങ്ങുതടിയായെന്നും ബാഴ്‌സ അറിയിക്കുന്നു. മെസിയെപ്പോലൊരു കളിക്കാരനെ പിടിച്ചുനിർത്താൻ പോലും പറ്റാത്ത എന്ത് നിയന്ത്രണങ്ങളാണ് ലാ ലിഗയ്ക്കുള്ളത് എന്നാണ് ആരാധകർ ചോദിക്കുന്നത്. പ്രത്യേകിച്ചും മെസി പോയാൽ ലാ ലിഗയുടെ ഗ്ലാമറിനെ തന്നെ ബാധിക്കുമെന്നതിനാൽ.



കളിക്കാരുടെ വേതനവും ഏറ്റെടുക്കൽ ചെലവും കബ്ബ് വരുമാനത്തിന്റെ 70 ശതമാനമായി പരിമിതപ്പെടുത്തുന്നതാണ് 2013ൽ ലാ ലിഗാ കൊണ്ടുവന്ന നിയമം. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി ബാഴ്‌സയുടെ വരുമാനത്തെയും കാര്യമായി ബാധിച്ചിരുന്നു. അതോടെ മെസിയെ നിലനിർത്തണമെങ്കിൽ താരത്തിന്റെ ശമ്പളം കുറക്കാതെ ബാഴ്‌സക്ക് മുന്നിൽ മറ്റുമാർഗങ്ങളില്ലാതെയായി. യൂറോപ്പിലെ ട്രാൻസ്ഫർ ജാലകങ്ങളുടെ പ്രവർത്തനങ്ങളും പരിമിതപ്പെട്ടതോടെ ബാഴ്‌സയുടെ മുന്നിലെ വഴിയടഞ്ഞു.

അതിനിടെ ലാ ലിഗയിലും ക്ലബ്ബുകളിലേക്കും വന്ന സ്വകാര്യ നിക്ഷേപം പോലും മെസിയുടെ പോക്ക് തടയുമെന്ന് വ്യാഖ്യാനിച്ചെങ്കിലും അതും സംഭവിച്ചില്ല. ലാലീഗയിലെ ഏറ്റവും കൂടുതൽ കടബാധ്യതയുള്ള ബാഴ്‌സലോണയുടെയും റയൽമാഡ്രഡിന്റെയും എതിർപ്പാണ് നടക്കാതെ പോയതെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇതിന്റെ പിന്നിലുള്ള കാരണം വ്യക്തമല്ല.


ജൂണ്‍ 30നാണ് ബാഴ്സയുമായുള്ള മെസ്സിയുടെ കരാര്‍ അവസാനിച്ചത്. ലാ ലിഗ ഫുട്ബോളിലെ കടുത്ത സാമ്പത്തിക ചട്ടങ്ങൾ കാരണമാണു ലയണൽ മെസ്സിയുമായി പുതിയ കരാർ ഒപ്പിടാൻ വൈകുന്നതെന്ന്ക്ലബ് പ്രസിഡന്റ് ജോൻ ലാപോ‍ർട്ടയും പ്രതികരിച്ചിരുന്നു. ഇതോടെയാണ് ബാഴ്സലോണയുമായുള്ള രണ്ട് പതിറ്റാണ്ടിലേറെക്കാലം നീണ്ടുനിന്ന ആത്മ ബന്ധം അവസാനിപ്പിക്കാന്‍ താരം തയ്യാറായത്.

TAGS :

Next Story