Quantcast

'തിരിച്ചുവരും അതിശക്തമായി': നന്ദി പറഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ്‌

തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിന്റെ ഫോട്ടോയും ഹോംഗ്രൗണ്ടില്‍ കളിച്ച മത്സരങ്ങളുടെ കണക്കുകളും പങ്കുവെച്ചായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ട്വീറ്റ്

MediaOne Logo

Web Desk

  • Published:

    5 March 2023 3:52 PM GMT

Kerala Blasters FC-ISL
X

കേരള ബ്ലാസ്റ്റേൻ്സ് ടീം

കൊച്ചി: ബംഗളൂരു നേടിയ വിവാദ ഗോളിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ഒരുഭാഗത്ത് കൊടുമ്പിരികൊള്ളെ ആരാധകരോട് നന്ദി പറഞ്ഞ് കേരളബ്ലാസ്റ്റേഴ്‌സ്. തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിന്റെ ഫോട്ടോയും ഹോംഗ്രൗണ്ടില്‍ കളിച്ച മത്സരങ്ങളുടെ കണക്കുകളും പങ്കുവെച്ചായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ട്വീറ്റ്. കളിച്ച പത്ത് മത്സരങ്ങളില്‍ ഏഴെണ്ണം ബ്ലാസ്റ്റേഴ്‌സ് വിജയിച്ചു.19 ഗോളുകളാണ് അടിച്ചത്. ഏകദേശം 28ായിരം കാണികളാണ് ഓരോ മത്സരവും കാണാനെത്തിയത്. ഇക്കാര്യങ്ങളെല്ലാം ബ്ലാസ്റ്റേഴ്‌സ് പങ്കുവെക്കുന്നു.

നോക്കൗട്ടില്‍ ബംഗളൂരു എഫ്‌.സി ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഗോളിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് മത്സരം പാതിവഴിയില്‍ നിര്‍ത്തി പോയതോടെയാണ് ബ്ലാസ്റ്റേഴ്‌സ് സെമി കാണാതെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തുപോകുന്നത്. താരങ്ങളോട് കളി നിര്‍ത്താന്‍ ആവശ്യപ്പെട്ട ഇവാന്റെ തീരുമാനം ഉചിതമായെന്ന് വാദിച്ച് ഒരു വിഭാഗം ആരാധകര്‍ രംഗത്തെത്തിയിരുന്നു. ഇതിന് വന്‍പിന്തുണയേറുകയാണ്.

ഉജ്വല വരവേല്‍പ്പാണ് ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്ക് കൊച്ചിയില്‍ ആരാധകരൊരുക്കിയത്. എക്സ്‍ട്രാടൈമിലേക്ക് നീണ്ടപ്പോള്‍ അധികസമയത്തിന്‍റെ 96-ാം മിനുറ്റിൽ ഛേത്രി തിടുക്കത്തില്‍ എടുത്ത ഫ്രീകിക്കിലൂടെയായിരുന്നു ബംഗളൂരുവിന്‍റെ ഗോള്‍. ഫ്രീകിക്ക് തടുക്കാന്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ തയ്യാറെടുക്കും മുമ്പ് ഛേത്രി കിക്കെടുത്തതോടെ ബ്ലാസ്റ്റേഴ്സ് ഗോളി പ്രഭ്സൂഖൻ സിംഗ് ഗില്ലിന് ഒന്നും ചെയ്യാനായില്ല. അതേസമയം യൂറോപ്പിൽ നിന്നുള്ള പ്രമുഖ റഫറിമാർ ഗോള്‍ അനുവദിക്കാനുള്ള തീരുമാനം തെറ്റായിരുന്നുവെന്ന് വ്യക്തമാക്കുന്നു.

യുവേഫ ചാമ്പ്യൻസ് ലീഗ് അടക്കം നിയന്ത്രിച്ച റഫറിമാരാണ് ഇക്കാര്യം പറയുന്നത്. വുകമിനോവിച്ച് തന്നെയാണ് റഫറിമാർക്ക് വീഡിയോ അയച്ചുകൊടുത്തത്. വീഡിയോ പരിശോധിച്ച യൂറോപ്യൻ റഫറിമാരാണ് തീരുമാനം തെറ്റായിരുന്നുവെന്നും ഗോൾ അനുവദിക്കരുതെന്നും വ്യക്തമാക്കിയത്.

TAGS :

Next Story