Quantcast

"കരുത്തോടെ തിരിച്ചുവരും...വിശ്വസിക്കൂ, ഈ ഗ്രൂപ്പ് നിങ്ങളെ നിരാശരാക്കില്ല":മെസ്സി

എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ടാണ് ലയണൽ മെസ്സിയുടെ നേതൃത്വത്തിലെത്തിയ അർജന്റീനയുടെ വമ്പൻ താരനിരയെ സൗദി അറേബ്യ അട്ടിമറിച്ചത്

MediaOne Logo

Web Desk

  • Published:

    22 Nov 2022 10:28 PM IST

കരുത്തോടെ തിരിച്ചുവരും...വിശ്വസിക്കൂ, ഈ ഗ്രൂപ്പ് നിങ്ങളെ നിരാശരാക്കില്ല:മെസ്സി
X

അപ്രതീക്ഷിത തോൽ‌വിയിൽ തളരാതെ മെസ്സി. അർജന്റീന കൂടുതൽ കരുത്തോടെ തിരികെവരുമെന്നും മെസ്സി പറഞ്ഞു. ഫാൻസിനോട് ഞങ്ങളെ വിശ്വസിക്കണമെന്നാണ് അഭ്യർത്ഥന. ഈ ഗ്രൂപ്പ് നിങ്ങളെ ഒരിക്കലും നിരാശരാക്കില്ലെന്നും മെസ്സി പറഞ്ഞു. അഞ്ച് മിനിറ്റിൽ ഉണ്ടായ പിഴവിലാണ് കളി കൈവിട്ടുപോയത്. പിന്നീട് ടീമിന് ഒരുമിച്ച് തിരിച്ചുവരാനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ടാണ് ലയണൽ മെസ്സിയുടെ നേതൃത്വത്തിലെത്തിയ അർജന്റീനയുടെ വമ്പൻ താരനിരയെ സൗദി അറേബ്യ അട്ടിമറിച്ചത്. ആദ്യ പകുതിയിൽ മെസ്സിയുടെ പെനാൽട്ടി ഗോളിൽ മുന്നിട്ടു നിന്നിരുന്ന അർജൻറീനയെ രണ്ടാം പകുതിയിൽ സൗദി നിഷ്പ്രഭമാക്കുകയായിരുന്നു.

രണ്ടാം പകുതിയിൽ 48-ാം മിനിറ്റിലാണ് അർജന്റീനയെ വിറപ്പിച്ച് സൗദി താരം സാലിഹ് അൽ ശെഹ്രിയുടെ ഗോൾ പിറന്നത്. 53-ാം മിനിറ്റിൽ സലിം അൽ ദൗസറി രണ്ടാം ഗോളും അടിച്ചു. ഇതോടെ മത്സരത്തിൽ സൗദി ഒരു ഗോളിന്റെ ലീഡ് നേടി (2-1). തുടർന്ന് അർജൻറീനയെ വിറപ്പിക്കുന്ന പ്രകടനമായിരുന്നു സൗദി പുറത്തെടുത്തത്. അധികസമയം വരെ മത്സരം മുറുകിയിട്ടും അർജന്റീനയ്ക്ക് ലീഡ് തിരിച്ചുപിടിക്കാനായില്ല.

TAGS :

Next Story