Quantcast

''മെസ്സിയായിരുന്നു ബാഴ്‌സയുടെ ആത്മാവ്''- ബയേണ്‍ മുന്‍ സിഇഒ

ചാമ്പ്യന്‍സ് ലീഗില്‍ സ്വന്തം തട്ടകത്തില്‍ കറ്റാലന്‍ ടീം ബയേണിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പരാജയപ്പെട്ടത്

MediaOne Logo

Web Desk

  • Updated:

    2021-09-17 13:07:10.0

Published:

17 Sep 2021 11:30 AM GMT

മെസ്സിയായിരുന്നു ബാഴ്‌സയുടെ ആത്മാവ്- ബയേണ്‍ മുന്‍ സിഇഒ
X

മെസി ബാഴ്‌സലോണ വിട്ടതോടെ ടീമിന്റെ ആത്മാവും നഷ്ടമായെന്ന് മുന്‍ ബയേണ്‍ മ്യൂണിക്ക് സിഇഒ കാള്‍-ഹൈന്‍സ് റുമ്മനിഗ്ഗെ. ചാമ്പ്യന്‍ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ബാഴ്‌സയുടെ ഹോം ഗ്രൗണ്ടായ ക്യാമ്പ് നൗവില്‍ വെച്ച് ബയേണ്‍ ബാഴ്‌സയെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചതിന് പിന്നാലെയായിരുന്നു റുമ്മനിഗ്ഗെയുടെ പ്രതികരണം.

ബയേണ്‍ ബാഴ്‌സയെക്കെതിരെ അതിമനോഹരമായി കളിച്ചു. എന്നാല്‍ പുതിയ ബാഴ്‌സലോണ ടീം പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്, റുമ്മനിഗ്ഗെ പറഞ്ഞു. മെസിയായിരുന്നു 'ബാഴ്‌സയുടെ ആത്മാവ്'. താരം ക്ലബ് വിട്ടതോടെ ക്ലബ് ടാക്റ്റികസിന്റെ കാര്യത്തില്‍ കൂടുതല്‍ ബുദ്ധിമുട്ട് നേരിടുകയാണ്, റുമ്മനിഗ്ഗെ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ചാമ്പ്യന്‍സ് ലീഗില്‍ സ്വന്തം തട്ടകത്തില്‍ കറ്റാലന്‍ ടീം ബയേണിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പരാജയപ്പെട്ടത്.ബയേണിനായി സൂപ്പര്‍ താരങ്ങളായ റോബര്‍ട്ട് ലെവന്‍ഡോക്‌സി രണ്ടും തോമസ് മുള്ളര്‍ ഒരു ഗോളുമാണ് നേടിയത്. മത്സരത്തില്‍ ബയേണിന്റെ ഗോള്‍ മുഖത്തേക്ക് ഒരു ഓണ്‍ ടാര്‍ഗറ്റ് ഷോട്ടെടുക്കാന്‍ പോലും ബാഴ്‌സയ്ക്ക് സാധിച്ചിരുന്നില്ല.

TAGS :

Next Story