Quantcast

സിറ്റിയെ ഞെട്ടിച്ച് വോൾവ്‌സ്; വിജയക്കുതിപ്പിന് തടയിട്ട് 2-1ന്റെ ജയം

കഴിഞ്ഞ ആറ് മത്സരങ്ങളിലും സിറ്റി വിജയിച്ചിരുന്നു.

MediaOne Logo

Web Desk

  • Published:

    30 Sept 2023 10:15 PM IST

wolves beat Manchester city for 2-1 ad ending winning journey
X

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ ഞെട്ടിച്ച് വോൾവ്‌സ്. മൊളിനെക്‌സിൽ നടന്ന പോരാട്ടത്തിൽ 2-1ന് തോൽപ്പിച്ചാണ് വോൾവ്‌സ് സിറ്റിക്ക് കനത്ത തിരിച്ചടി നൽകിയത്. ലീഗിലെ മുൻ മത്സരങ്ങളിൽ സിറ്റിയുടെ തുടർച്ചയായ വിജയക്കുതിപ്പിനാണ് ഇതിലൂടെ വോൾവ്‌സ് തടയിട്ടത്. കഴിഞ്ഞ ആറ് മത്സരങ്ങളിലും സിറ്റി വിജയിച്ചിരുന്നു.

മത്സരത്തിന്റെ 13ാം മിനിറ്റിൽ ഒരു സെൽഫ് ഗോളിലൂടെയാണ് വോൾവ്‌സ് ലീഡെടുത്തത്. റൂബൻ ഡയസിന്റെ വകയായിരുന്നു സെൽഫ് ഗോൾ. ആദ്യ പകുതിയിൽ ഈ ലീഡ് നിലനിർത്താൻ വോൾവ്‌സിനായി.

രണ്ടാം പകുതിയിൽ 58ാം മിനിറ്റിൽ ഒരു ഫ്രീകിക്കിലൂടെ ഹൂലിയൻ ആൽവാരസ് സമനിലയിലൂടെ സിറ്റിക്ക് ആശ്വാസം സമ്മാനിച്ചു. സിറ്റി വിജയത്തിലേക്ക് കയറും എന്ന് പ്രതീക്ഷിച്ചെങ്കിലും നടന്നത് മറ്റൊന്നായിരുന്നു.

66ാം മിനിറ്റിൽ ഹ്വാങ് ഹീ ചാനിലൂടെ വോൾവ്‌സ് വീണ്ടും സിറ്റിയുടെ വല കുലുക്കി. സ്‌കോർ 2-1. ഇതിന് ശേഷം എതിർ ഗോളടിക്കാൻ സിറ്റിയെ സമ്മതിക്കാതെ വോൾവ്‌സ് ഡിഫൻസ് കടുപ്പിച്ചു. ഒടുവിൽ വിജയവും കൈപ്പിടിയിലാക്കി.

അതേസമയം, ഏഴ് മത്സരങ്ങളിൽ നിന്ന് 18 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി തന്നെയാണ് ഇപ്പോഴും ഒന്നാമത്. എന്നാൽ ലിവർപൂൾ വിജയിച്ചാൽ അവർ ഒന്നാം സ്ഥാനം കൈയടക്കും. അഞ്ച് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റാണ് വോൾവ്‌സിനുള്ളത്.

TAGS :

Next Story