Quantcast

ലോകകപ്പ് ഫുട്ബോള്‍; ടിക്കറ്റുകള്‍ നാളെ മുതല്‍ വീണ്ടും ബുക്ക് ചെയ്യാം

മാര്‍ച്ച് 29 വരെയാണ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അവസരമുള്ളത്.

MediaOne Logo

Web Desk

  • Published:

    22 March 2022 10:46 PM IST

ലോകകപ്പ് ഫുട്ബോള്‍; ടിക്കറ്റുകള്‍ നാളെ മുതല്‍ വീണ്ടും ബുക്ക് ചെയ്യാം
X

ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ കാണാനുള്ള ടിക്കറ്റുകള്‍ നാളെ മുതല്‍ വീണ്ടും ബുക്ക് ചെയ്യാം. മാര്‍ച്ച് 29 വരെയാണ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അവസരമുള്ളത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ പണവും അടയ്ക്കണം.

ആദ്യമെത്തുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലാണ് ഇത്തവണ ടിക്കറ്റ് നല്‍കുന്നത്. ഫിഫയുടെ വെബ്സൈറ്റ് വഴി നാളെ ഖത്തര്‍ സമയം ഉച്ചയ്ക്ക് ഒരു മണി മുതല്‍ ടിക്കറ്റ് ലഭ്യമാകും. ഇന്ത്യന്‍ സമയം വൈകീട്ട് മൂന്നര മുതലാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്.

എത്ര ടിക്കറ്റുകള്‍ ഈ ഘട്ടത്തില്‍ ആരാധകര്‍ക്ക് ലഭ്യമാക്കുമെന്ന് ഫിഫ പുറത്തുവിട്ടിട്ടില്ല. ആദ്യ ഘട്ടത്തില്‍ റാന്‍ഡം നറുക്കെടുപ്പിലൂടെയാണ് ടിക്കറ്റ് നല്‍കിയത്. ഏതാണ്ട് പത്ത് ലക്ഷത്തോളം ടിക്കറ്റുകള്‍ക്കായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായിഒരു കോടി 70 ലക്ഷം പേരാണ് അപേക്ഷിച്ചിരിക്കുന്നത്.

നിരവധി മലയാളികള്‍ക്കും ഫൈനല്‍ ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ കാണാനുള്ള ടിക്കറ്റ് റാന്‍ഡം നറുക്കെടുപ്പ് വഴി ലഭിച്ചിട്ടുണ്ട്.

TAGS :

Next Story