Quantcast

രക്ഷകനായി ലുവോകോവിച്ച്: ഷൂട്ടൗട്ടിൽ ജപ്പാനെ തോൽപിച്ച് ക്രൊയേഷ്യ ക്വാര്‍ട്ടറിലേക്ക്

നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും(1-1) സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് എത്തിയത്.

MediaOne Logo

Web Desk

  • Updated:

    2022-12-05 18:03:21.0

Published:

5 Dec 2022 2:11 PM GMT

രക്ഷകനായി ലുവോകോവിച്ച്: ഷൂട്ടൗട്ടിൽ ജപ്പാനെ തോൽപിച്ച് ക്രൊയേഷ്യ ക്വാര്‍ട്ടറിലേക്ക്
X

ദോഹ: ആവേശം ഷൂട്ടൗട്ട് വരെ എത്തിയ മത്സരത്തിൽ ജപ്പാനെ തോൽപിച്ച് ക്രൊയേഷ്യ ക്വാർട്ടറിലെത്തി. ഷൂട്ടൗട്ടിലാണ് ക്രൊയേഷ്യയുടെ വിജയം. നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി(1-1) സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് എത്തിയത്. 3-1 എന്ന സ്‌കോറിനായിരുന്നു ഷൂട്ടൗട്ടില്‍ ക്രൊയേഷ്യയുടെ ജയം. ഖത്തർ ലോകകപ്പിൽ ആദ്യമായണ് മത്സരം ഷൂട്ടൗട്ടിലേക്ക് എത്തുന്നത്.

പ്രീക്വാർട്ടറിലെ ഇതിന് മുമ്പത്തെ മത്സരങ്ങൾ നിശ്ചിത സമയത്ത് തന്നെ അവസാനിച്ചിരുന്നു. ഷൂട്ടൗട്ടിൽ പോസ്റ്റിനു ഐതിഹാസിക പ്രകടനം പുറത്തെടുത്ത ഗോൾകീപ്പർ ഡൊമിനിക് ലുവാകോവിച്ചാണ് ക്രൊയേഷ്യയെ അവസാന എട്ടിലേക്ക് ടീമിനെ നയിച്ചത്. മായ യോഷിദ, കോറു മിറ്റോമ, താകുമി മിനാമിനോ എന്നിവരുടെ കിക്കുകളാണ് ലുവാകോവിച്ച് തടുത്തിട്ടത്.

ക്രൊയേഷ്യയുടെ മാര്‍ക്കോ ലിവായയുടെ കിക്ക് പോസ്റ്റില്‍ ഇടിച്ചു മടങ്ങി. ജപ്പാന്റെ തകുമ അസാനോയുടെ കിക്ക് മാത്രമാണ് വലയില്‍ കയറിയത്. ക്രൊയേഷ്യയ്ക്കായി മരിയോ പസാലിച്ചും മാഴ്സലോ ബ്രോസോവിച്ചും നിക്കോളാ വ്ളാസിച്ചുമാണ് ലക്ഷ്യം കണ്ടത്.

ജപ്പാനായി ആദ്യപകുതിയിൽ ഡയ്സൻ മയേഡയും (43–ാം മിനിറ്റ്) ക്രൊയേഷ്യയ്‌ക്കായി രണ്ടാം പകുതിയിൽ ഇവാൻ പെരിസിച്ചും (55–ാം മിനിറ്റ്) ഗോൾ നേടി. ഇരു ടീമുകൾക്കും ലീഡ് നേടാൻ ഒട്ടേറെ അവസരങ്ങൾ ലഭിച്ചെങ്കിലും മുതലാക്കാനായില്ല.

ആദ്യ പകുതിയിൽ ലീഡ് എടുത്ത് ജപ്പാൻ ഞെട്ടിച്ചുവെങ്കിലും രണ്ടാം പകുതിയുടെ ആദ്യത്തിൽ ഒപ്പമെത്തി ക്രൊയേഷ്യ. 55ാം മിനുറ്റിലായിരുന്നു പെരിസിച്ചിന്റെ സമനില ഗോൾ. ഹെഡറിലൂടെയാണ് പെരിസിച്ച് ക്രൊയേഷ്യയെ ഒപ്പമെത്തിച്ചത്(1-1). ജപ്പാൻ പകുതിയിലേക്ക് ക്രൊയേഷ്യ നടത്തിയ ഉജ്വലമായ മുന്നേറ്റത്തിനൊടുവിൽ ബോക്സിലേക്ക് ദെയാൻ ലോവ്‌റെന്റെ അളന്നുമുറിച്ച ക്രോസിന് പെരിസിച്ച് തലവെക്കുകയായിരുന്നു.

സൈഡൻ മയെദ നേടിയ ഗോളിലൂടെയായിരുന്നു ക്രൊയേഷ്യക്കെതിരെ ജപ്പാന് മുന്നിലെത്തിയത്. ഒന്നാം പകുതി അവസാനിക്കാനിരിക്കെയാണ് സൈഡൻ മയെദ, ജപ്പാനായി ലക്ഷ്യംകണ്ടത്. കളി തുടങ്ങിയത് മുതൽ ക്രൊയേഷ്യയായിരുന്നു കളം നിറഞ്ഞുകളിച്ചത്. പതിയെയാണ് ജപ്പാൻ കളിയിലേക്ക് വന്നത്. ക്രൊയേഷ്യൻ മുന്നേറ്റം ജപ്പാൻ ഗോൾ മുഖത്ത് അപകടം വിതച്ചിരുന്നുവെങ്കിലും ഗോൾ മാത്രം അകന്നു നിന്നു. കൗണ്ടർ അറ്റാക്കിലൂടെയായിരുന്നു ജപ്പാന്റെ മുന്നേറ്റം.

43-ാം മിനിറ്റിലായിരുന്നു ക്രൊയേഷ്യയെ ഞെട്ടിച്ച ഡൈസന്‍ മയെദയുടെ ഗോള്‍. ജപ്പാന് അനുകൂലമായി ലഭിച്ച കോർണർ കിക്കിൽ നിന്നായിരുന്നു തുടക്കം. ജപ്പാൻ എടുത്തത് ഷോർട്ട് കോർണർ. തുടര്‍ന്ന് റിറ്റ്‌സു ഡൊവാന്‍ ബോക്‌സിലേക്ക് നല്‍കിയ ക്രോസില്‍ നിന്നായിരുന്നു ഗോള്‍. ക്യാപ്റ്റന്‍ മായ യോഷിദ തട്ടിയിട്ട പന്ത് ഒട്ടും സമയം കളയാതെ മയെദ ഞൊടിയിടയില്‍ വലയിക്ക് അടിച്ചുകയറ്റുകയായിരുന്നു.

TAGS :

Next Story