Quantcast

ബാഴ്‌സണലോണയെ വിജയവഴിയിൽ തിരിച്ചെത്തിക്കാൻ സാവി ഹെർണാണ്ടസ്?

മുൻ മധ്യനിര താരമായ സാവി നിലവിൽ ഖത്തർ ക്ലബ് അൽ സാദിന്റെ പരിശീലകനാണ്

MediaOne Logo

Sports Desk

  • Updated:

    2021-10-28 13:00:21.0

Published:

28 Oct 2021 12:47 PM GMT

ബാഴ്‌സണലോണയെ വിജയവഴിയിൽ തിരിച്ചെത്തിക്കാൻ സാവി ഹെർണാണ്ടസ്?
X

ബാഴ്‌സലോണയുടെ പരിശീലക താരത്തേക്ക് ക്ലബിന്റെ ഇതിഹാസ താരം സാവി ഹെർണാണ്ടസ് എത്തുന്നു. മുൻ മധ്യനിര താരമായ സാവി നിലവിൽ ഖത്തർ ക്ലബ് അൽ സാദിന്റെ പരിശീലകനാണ്. ഈ 41 കാരനെ കൊണ്ട് വന്ന് ബാഴ്‌സലോണയുടെ മികവ് തിരിച്ചുകൊണ്ടുവരാനാണ് പരിശ്രമം. കഴിഞ്ഞ കുറച്ചു ആഴ്ചകളായി ക്ലബ് സാവിയുമായി ബന്ധപ്പെടുന്നുണ്ടായിരുന്നു.

ഖത്തർ അൽസാദ് ക്ലബിന് നിരവധി നേട്ടങ്ങളാണ് സ്‌പെയിനിന്റെ മുൻതാരം നേടിക്കൊടുത്തത്. 2020 കാലയളവിൽ ഖത്തരി കപ്പ്, ഖത്തർ സ്റ്റാർസ് ലീഗ് എന്നിവയിൽ ടീം ചാമ്പ്യന്മാരായി. 2020 എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ ഫൈനലിലുമെത്തി. സാവിയെത്തിയ ശേഷം കളിച്ച 92 മത്സരങ്ങളിൽ 247 ഗോളുകൾ നേടി, 112 എണ്ണം വഴങ്ങി. 66.3 ശതമാനമാണ് വിജയം.

ബാഴ്‌സലോണ അക്കാദമിയുടെ സൃഷ്ടിയായ സാവി ക്ലബിനായി 767 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ലാലീഗ എട്ടുവട്ടവും ചാമ്പ്യൻസ് ലീഗ് നാലുതവണയും നേടിയ ടീമിൽ സാവിയുണ്ടായിരുന്നു. 1992 ൽ ടീമിലെത്തിയ താരം 85 ഗോളുകൾ നേടുകയും 184 അസിസ്റ്റ് നടത്തുകയും ചെയ്തിട്ടുണ്ട്.

സ്പാനിഷ് ലീഗിലെ തോൽവിക്ക് പിന്നാലെ ഡച്ച് പരിശീലകൻ റൊണാൾഡ് കുമാനെ ബാഴ്‌സലോണ പുറത്താക്കിയിരുന്നു. കോച്ചിന്റെ ചുമതലകളിൽ നിന്ന് കുമാനെ ഒഴിവാക്കിയതായി ബാഴ്‌സലോണ പ്രസിഡൻറ് ജോൺ ലാപോർട്ട അറിയിക്കുകയായിരുന്നു. ഇടക്കാല കോച്ചായി സെർജി ബർജുവാനാണെത്തുക. 2020 ആഗസ്തിലാണ് കുമാൻ ബാഴ്‌സയുടെ കോച്ചായി ചുമതലയേറ്റത്. സ്പാനിഷ് ലീഗിലെ ഇന്നലത്തെ മത്സരത്തിൽ റയോ വയേകാനോയോട് എതിരില്ലാത്ത ഒരു ഗോളിന് ബാഴ്‌സലോണ പരാജയപ്പെട്ടതിന് പിന്നാലെയാണ് നടപടി. സ്പാനിഷ് ലീഗിലെ 10 മത്സരങ്ങളിൽ നാല് വിജയം മാത്രമേ ബാഴ്‌സയ്ക്ക് ഇതുവരെ നേടാനായുള്ളൂ. 15 പോയിൻറുമായി പട്ടികയിൽ പത്താം സ്ഥാനത്താണ് ബാഴ്‌സ.

ഞായറാഴ്ച നടന്ന മത്സരത്തിൽ ബാഴ്‌സലോണ റയൽ മാഡ്രിനോട് തോറ്റതിനെ തുടർന്ന് ആരാധകർ രോഷാകുലരായിരുന്നു. കനത്ത പരാജയത്തിന്റെ ദേഷ്യം മുഴുവൻ പരിശീലകൻ കുമാനോടാണ് ആരാധകർ തീർത്തത്. ന്യൂകാമ്പിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് ബാഴ്‌സയെ തോൽപ്പിച്ചത്. മത്സരശേഷം മൈതാനം വിടാനൊരുങ്ങിയ കുമാനെ കാർ തടഞ്ഞുനിർത്തി ചീത്ത വിളിക്കുകയും കാറിൽ അടിക്കുകയും ചെയ്തിരുന്നു.

നേരത്തെ യൂറോപ്യൻ ചാമ്പ്യൻസ് ലീഗിലെ തുടർച്ചയായ തോൽവികൾക്ക് പിന്നാലെ കുമാന്റെ സ്ഥാനം തെറിക്കുമെന്ന് ഏതാണ്ടുറപ്പായിരുന്നു. തനിക്ക് ടീം മാനേജ്‌മെൻറിന്റെ പിന്തുണയുണ്ടോയെന്ന് സംശയമാണെന്ന് കുമാൻ പറഞ്ഞിരുന്നു. മുൻകാല ബാഴ്സലോണ ടീമുകളോട് ഈ ടീമിനെ താരതമ്യം ചെയ്യുന്നതിൽ യാതൊരു അർഥമില്ലെന്നും അത് വെള്ളം പോലെ വ്യക്തമാണെന്നും കോച്ച് വ്യക്തമാക്കിയിരുന്നു. അതിനിടെ കുമാന് രണ്ട് ലാലിഗ മത്സരങ്ങളിൽ വിലക്കേർപ്പെടുത്തിയിരുന്നു. കാഡിസുമായി കഴിഞ്ഞ മാസം നടന്ന മത്സരത്തിൽ അച്ചടക്കം ഇല്ലാത്ത പെരുമാറ്റത്തെ തുടർന്ന് സൈഡ് ലൈനിൽ നിന്നും പറഞ്ഞുവിട്ടതിന് പിന്നാലെയാണ് സ്പാനീഷ് ഫുട്ബോൾ ഫെഡറേഷൻ കളത്തിൽ ഇറങ്ങുന്നതിന് കുമാന് വിലക്ക് ഏർപ്പെടുത്തിയത്.

TAGS :

Next Story