Quantcast

ഏർലിംഗ് ഹാളണ്ട് പ്രതിഭാസമാണ്, എന്നാൽ ലയണൽ മെസ്സിയുടെ ആ റെക്കോർഡ് മറികടക്കാനാകില്ല

2011-12 സീസണിൽ ബാഴ്‌സലോണക്കായി 73- ഗോളുകളാണ് ലയണൽ മെസ്സി അടിച്ചു കൂട്ടിയത്

MediaOne Logo

Web Desk

  • Updated:

    2023-05-02 14:29:24.0

Published:

2 May 2023 11:25 AM GMT

ഏർലിംഗ് ഹാളണ്ട്  പ്രതിഭാസമാണ്, എന്നാൽ ലയണൽ മെസ്സിയുടെ ആ റെക്കോർഡ് മറികടക്കാനാകില്ല
X

ഏർലിംഗ് ഹാളണ്ട് ഒരു പ്രതിഭാസമാണ്, അതിൽ ആർക്കും തർക്കമില്ല. നോർവീജിയൻ താരം ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയിൽ ഗോളുകൾ അടിച്ച് കൂട്ടുകയാണ്. എന്നാൽ ഏഴ് തവണ ബാലൺ ഡി ഓർ ജേതാവായ ലയണൽ മെസ്സിയുടെ ഒരു റെക്കോർഡ് ഇപ്പോഴും അദ്ദേഹത്തിന് വളരെ അകലെയാണ്.

നോർവീജിയൻ താരത്തെ സ്വന്തമാക്കുവാൻ ബൊറൂസിയ ഡോർട്ട്മുണ്ടിന് 51 മില്യൺ പൗണ്ട് നൽകിയപ്പോൾ തങ്ങൾക്ക് ഒരു മികച്ച സ്‌ട്രൈക്കറെ ലഭിക്കുന്നുണ്ടെന്ന് മാഞ്ചസ്റ്റർ സിറ്റിക്ക് അറിയാമായിരുന്നു, എന്നാൽ അവൻ ഇത്രയും​ ഗോളുകൾ നേടുമെന്ന് അവർ ഒരിക്കലും കരുതിയിരുന്നില്ല.ഞായറാഴ്ച ഫുൾഹാമിനെതിരെ ​ഗോൾ നേടിയതോടെ സിറ്റിക്കായി എല്ലാ മത്സരങ്ങളിൽ നിന്നായി താരം തന്റെ 50-ാം ഗോൾ നേടി. ഈ ​ഗോളോടെ 34-​ഗോളുകളുമായി കോളിന്റെയും അലൻ ഷിയററുടെയും പ്രീമിയർ ലീഗിലെ ​ഗോൾഡൻ ബൂട്ട് റെക്കോഡിനൊപ്പമെത്താനും താരത്തിനായി. സിറ്റിയുടെ ഈ സീസൺ അവസാനിക്കുന്നതിന് മുമ്പ് ഇനിയും ​ഗോളുകൾ ഹാളണ്ട് നേടുമെന്നതിൽ സംശയമില്ല. എന്നാൽ ഇനിയും ​ഗോളുകൾ അടിച്ചു കൂട്ടിയാലും താരത്തിന് ലയണൽ മെസ്സിയുടെ ഒരു സീസണിലെ ഏറ്റവും അധികം ​ഗോളുകളുടെ മറികടക്കാനായേക്കില്ല.

2011-12 സീസണിൽ ബാഴ്‌സലോണക്കായി 73- ഗോളുകളാണ് ലയണൽ മെസ്സി അടിച്ചു കൂട്ടിയത്. വെറും 60 മത്സരങ്ങളിൽ നിന്നാണ് അർജന്റീനിയൻ താരം 73 ഗോളുകൾ നേടിയത്, അതിൽ 62 ഗോളുകളും തന്റെ ശക്തമായ ഇടത് കാൽ കൊണ്ടുമാണ്. 5,221 മിനിറ്റ് മൈതാനത്ത് ചിലവഴിച്ച അദ്ദേഹം തന്റെ വലത് കാൽ കൊണ്ട് എട്ട് തവണ സ്കോർ ചെയ്യുകയും മൂന്ന് ഹെഡ്ഡറുകളും നേടി പുതിയ റെക്കോർഡ് തന്റെ പേരിൽ എഴുതി ചേർത്തു. 2012- വർഷം മാത്രം 91- ​ഗോളുകളാണ് താരം അടിച്ചു കൂട്ടിയിരിക്കുന്നത്. ആ സീസണിൽ ആർക്കും തടയാൻ കഴിയാത്ത നിലയിലായിരുന്നു മെസ്സിയുടെ ഫോം. കൗതുകം എന്തെന്നാൽ, ഹാളണ്ടിന്റെ ടീമായ മാഞ്ചസ്റ്റർ സിറ്റിയുടെ നിലവിലെ പരിശീലകനായ ഗ്വാർഡിയോളയായിരുന്നു ആ സമയത്ത് ബാഴ്‌സയെ പരിശീലിപ്പിച്ചിരുന്നത്.


വരും നാളുകളിൽ ഹാളണ്ടോ മറ്റൊരു യുവതാരമോ ​ഗോളുകൾ അടിച്ചു കൂട്ടുമ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് മെസ്സി സൃഷ്ടിച്ചു വെച്ചിരിക്കുന്ന ഈ ​ഗോൾ റെക്കോർഡ്. നിലവിൽ കളിക്കുന്നവരിൽ ആരെങ്കിലും മറികടക്കുന്നുണ്ടെങ്കിൽ ഹാളണ്ടായിരിക്കുമെന്നാണ് ഫുട്ബോൾ ലോകം പറയുന്നത്..

TAGS :

Next Story