Quantcast

'ഹാപ്പി ഓണം...'; കസവ് മുണ്ടും ജുബ്ബയുമണിഞ്ഞ് 'മല്ലൂ' ലുക്കില്‍ മക്ഗ്രാത്ത്

കസവ് മുണ്ടും ജുബ്ബയുമായി മലയാളിക്ക് ഓണാംശസ പറഞ്ഞ് മക്ഗ്രാത്ത്; എങ്ങനെ ഇന്ത്യക്കാരെ വിറപ്പിച്ച മനുഷ്യനാ... പിടിച്ച് മലയാളി ആക്കി കളഞ്ഞല്ലോ എന്ന് കമന്‍റ്

MediaOne Logo

Web Desk

  • Published:

    28 Aug 2023 12:53 PM GMT

happy onam, glenn mcgrath, onam wishes
X

കസവ് മുണ്ടും ജുബ്ബയുമായി മലയാളിക്ക് ഓണാശംസ പറയുന്ന മക്ഗ്രാത്ത്

ലോകം കണ്ട ഏറ്റവും അപകടകാരിയായ പേസ് ബൗളര്‍മാരില്‍ ഒരാളാണ് ഗ്ലെന്‍ മക്ഗ്രാത്ത്. ഇന്ത്യയുടെ ഇതിഹാസ ബാറ്റര്‍മാരെ പോലും വെള്ളം കുടിപ്പിച്ച മക്ഗ്രാത്ത് മലയാളികള്‍ക്ക് ഓണാശംസ പറഞ്ഞാല്‍ എങ്ങനെയുണ്ടാകും. അതും നല്ല കസവ് മുണ്ടും ജുബ്ബയുമണിഞ്ഞ് പരമ്പരാഗത കേരളീയ വേഷത്തില്‍. പൊളിയായിരിക്കും അല്ലേ...?!

ലോകത്തെ വിറപ്പിച്ച മക്ഗ്രാത്തിനെക്കൊണ്ട് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഓണാശംസ പറയിപ്പിച്ച വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

‘ഓണാഘോഷങ്ങളുടെ ഭാഗമാകുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ലോകമെമ്പാടുമുള്ള മുഴുവൻ മലയാളികളും ഓണം വലിയ ഉത്സവമായി കൊണ്ടാടുകയാണ്... എല്ലാവർക്കും എന്‍റെ ഓണാശംസകൾ’ - മക്ഗ്രാത്ത് പറഞ്ഞു. കേരള ക്രിക്കറ്റ് അസോസിയേഷൻ ആണ് താരത്തിന്‍റെ ഓണാശംസാ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

രസകരമായ അഭിപ്രായങ്ങളും മലയാളികള്‍ വീഡിയോയുടെ താഴെയായി വന്ന് കമന്‍റ് ചെയ്യുന്നുണ്ട്. 'എങ്ങനെ ഇന്ത്യക്കാരെ വിറപ്പിച്ച മനുഷ്യനാ... പിടിച്ച് മലയാളി ആക്കി കളഞ്ഞല്ലോ' എന്നായിരുന്നു വീഡിയോക്ക് താഴെ വന്ന രസകരമായ കമന്‍റുകളില്‍ ഒന്ന്



കേരള ക്രിക്കറ്റ് അസോസിയേഷന്‍റെയും എം.ആർ.എഫ് പേസ് ഫൗണ്ടേഷന്‍റെയും നേതൃത്വത്തിൽ കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ സംഘടിപ്പിച്ച ഫാസ്റ്റ് ബൗളര്‍മാരുടെ ക്യാമ്പിൽ പങ്കെടുക്കാനാണ് താരം തിരുവനന്തപുരത്ത് എത്തിയത്. അവിടെ വെച്ചാണ് ക്രിക്കറ്റ് ക്യാമ്പിന് ശേഷം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടത്തിയ വാർത്തസമ്മേളനത്തിലും മക്ഗ്രാത്ത് പ​ങ്കെടുത്തു.


TAGS :

Next Story