Quantcast

'സിനിമ കാണുകയായിരുന്നു, പെട്ടെന്ന് രോഹിതിന്‍റെ കോളെത്തി'; ടീമില്‍ ഇടംപിടിച്ച കഥ പറഞ്ഞ് അയ്യര്‍

അപ്രതീക്ഷിതമായി ടീമിലെത്തിയ അയ്യര്‍ നാഗ്പൂരില്‍ അര്‍ധ സെഞ്ച്വറിയുമായി കളംനിറഞ്ഞിരുന്നു

MediaOne Logo

Web Desk

  • Published:

    7 Feb 2025 3:54 PM IST

സിനിമ കാണുകയായിരുന്നു, പെട്ടെന്ന് രോഹിതിന്‍റെ കോളെത്തി; ടീമില്‍ ഇടംപിടിച്ച കഥ പറഞ്ഞ് അയ്യര്‍
X

നാഗ്പൂര്‍ ഏകദിനത്തില്‍ ഇന്ത്യന്‍ വിജയത്തിന്‍റെ നെടും തൂണായിരുന്നു ശ്രേയസ് അയ്യര്‍. ആദ്യ ഇലവനില്‍ ഉണ്ടാവുമോ എന്ന് പോലും ആരാധകര്‍ക്ക് ഉറപ്പില്ലാതിരുന്ന താരം അപ്രതീക്ഷിതമായി ടീമില്‍ ഇടംപിടിച്ചത് വിരാട് കോഹ്‍ലിക്ക് പരിക്കേറ്റതോടെയാണ്. മത്സരത്തില്‍ നാലാമനായി ക്രീസിലെത്തിയ അയ്യര്‍ 36 പന്തിൽ 59 റൺസെടുത്തു.

ടി20 മോഡിലാണ് നാഗ്പൂരിൽ താരം ബാറ്റ് വീശിയത്. ഒമ്പത് ഫോറും രണ്ട് സിക്‌സും അയ്യരുടെ ബാറ്റിൽ നിന്ന് പിറന്നു. നാലാം വിക്കറ്റിൽ 90 റൺസിന്റെ കൂട്ടുകെട്ടാണ് ഗില്ലിനൊപ്പം ചേർന്ന് താരം പടുത്തുയർത്തിയത്. ഇപ്പോഴിതാ താന്‍ ആദ്യ ഇലവനില്‍ ഇടംപിടിച്ചത് എങ്ങനെയാണെന്ന് രസകരമായി അവതരിപ്പിക്കുകയാണ് അയ്യര്‍.

. '' ആദ്യ ഏകദിനം കളിക്കേണ്ട താരമല്ലായിരുന്നു ഞാൻ. ടീമിൽ ഇടമില്ലെന്ന് ഉറപ്പായതിനാൽ സിനിമ കണ്ട് രാത്രി വൈകി കിടക്കാമെന്ന് കരുതി. എന്നാൽ ഏറെ വൈകി രാത്രി ക്യാപ്റ്റൻ രോഹിത് ശർമയുടെ ഫോൾകോളെത്തി. വിരാട് കോഹ്ലിക്ക് പരിക്കുള്ളതിനാൽ പ്ലെയിങ് ഇലവനിലുണ്ടാകുമെന്ന് അറിയിച്ചു. ഉടനെ സിനിമ കാണുന്നത് നിർത്തി മുറിയിലേക്ക് പോയി കിടന്നുറങ്ങി'' - ശ്രേയസ് പോസ്റ്റ് മാച്ച് പ്രസ്മീറ്റിൽ പറഞ്ഞു വച്ചത് ഇങ്ങനെ.

താൻ ഇപ്പോഴും ഇന്ത്യൻ ടീമിലെ സ്ഥിരാംഗമല്ലെന്ന കാര്യം രസകരമായാണ് ശ്രേയസ് അവതരിപ്പിച്ചതെങ്കിലും, ആ പ്രതികരണത്തെ ചെറുതായല്ല ക്രിക്കറ്റ് ലോകം കാണുന്നത്. ആദ്യ ഏകദിനത്തിൽ ശ്രേസസിനെ പുറത്തിരുത്തി ജയ്‌സ്വാളിന് അവസരം നൽകാനായിരുന്നു ഇന്ത്യൻ ടീം മാനേജ്‌മെന്റ് പദ്ധതി. എന്നാൽ കോഹ്ലിക്ക് ഇഞ്ചുറി സംഭവിച്ചതോടെ പ്ലാനിൽ മാറ്റംവരുത്താൻ നിർബന്ധിതമായി.

TAGS :

Next Story