കോഹ്ലിയേയും രോഹിതിനേയും മറികടന്ന് ഗിൽ; റാങ്കിങ്ങിൽ വൻകുതിപ്പ്

ആദ്യ പത്തില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍

MediaOne Logo

Web Desk

  • Updated:

    2023-01-25 14:04:43.0

Published:

25 Jan 2023 10:22 AM GMT

കോഹ്ലിയേയും രോഹിതിനേയും മറികടന്ന് ഗിൽ; റാങ്കിങ്ങിൽ വൻകുതിപ്പ്
X

ഇന്‍ഡോര്‍: ന്യൂസിലന്റിനെതിരായ ഏകദിന പരമ്പരയിലെ മിന്നും പ്രകടനത്തിന് പിറകെ ഏകദിന റാങ്കിങ്ങിൽ വൻകുതിപ്പു നടത്തി ഇന്ത്യൻ ബാറ്റർ ശുഭ്മാൻ ഗിൽ. ഇന്ത്യൻ നായകൻ രോഹിത് ശർമയേയും വിരാട് കോഹ്ലിയേയുമടക്കം പിന്തള്ളിയ ഗിൽ റാങ്കിങ്ങില്‍ ആറാം സ്ഥാനത്തെത്തി. ന്യൂസിലന്റിനെതിരായ പരമ്പരയിൽ ഒരു സെഞ്ച്വറിയും ഒരു ഡബിൾ സെഞ്ച്വറിയുമടക്കം 360 റൺസാണ് താരം അടിച്ചു കൂട്ടിയത്.

ശ്രീലങ്കക്കെതിരെ രണ്ട് സെഞ്ച്വറികളുമായി മിന്നും പ്രകടനം പുറത്തെടുത്ത ശേഷം ന്യൂസിലന്റിനെതിരെ നിറം മങ്ങിയ വിരാട് കോഹ്ലി ഒരു സ്ഥാനം താഴേക്കിറങ്ങി ഏഴാം സ്ഥാനത്തെത്തി. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ എട്ടാം സ്ഥാനത്താണ്.

ഏകദിന ബോളിങ് റാങ്കിങ്ങിൽ പേസ് ബോളര്‍ മുഹമ്മദ് സിറാജ് ഒന്നാം സ്ഥാനത്തെത്തി. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിൽ ഒമ്പത് വിക്കറ്റ് നേടിയ സിറാജ് ശ്രീലങ്കക്കെതിരായ ഒന്നാം മത്സരത്തിൽ നാല് വിക്കറ്റുമായി തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. ഈ പ്രകടനങ്ങളാണ് സിറാജിന് റാങ്കിങ്ങിൽ വൻ മുന്നേറ്റമുണ്ടാക്കിയത്. ആസ്ത്രേലിയന്‍ പേസ് ബോളര്‍ ജോഷ് ഹേസല്‍വുഡിനെ പിന്തള്ളിയാണ് സിറാജ് ഒന്നാം സ്ഥാനത്തെത്തിയത്. സിറാജിന് 729 പോയിന്‍റാണുള്ളത്.കഴിഞ്ഞ ജൂലൈയിൽ ജസ്പ്രീത് ബുംറ ഒന്നാമതെത്തിയതിന് ശേഷം ഇത് ആദ്യമായാണ് ഒരു ഇന്ത്യൻ ബോളർ ഏകദിന ബോളിങ് റാങ്കിങ്ങിൽ ഒന്നാമതെത്തുന്നത്.

2022 ജനുവരിയിൽ ബോളിങ് റാങ്കിങ്ങിൽ 279ാം സ്ഥാനത്തായിരുന്നു സിറാജ്. പിന്നീട് നടത്തിയ മികച്ച പ്രകടനങ്ങള്‍ വര്‍ഷാവസാനത്തില്‍ താരത്തെ 18 ാം റാങ്കിലെത്തിച്ചു. പുതുവര്‍ഷത്തില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തിയ സിറാജിന്‍റെ അതിശയകരമായ കുതിപ്പിന് കയ്യടിക്കുകയാണിപ്പോള്‍ ആരാധകര്‍.


TAGS :

Next Story