യു.എസ് ഓപ്പൺ കിരീടം ഇഗ സ്വൈറ്റകിന്

യു.എസ് ഓപ്പൺ കിരീടം നേടുന്ന ആദ്യ പോളണ്ട് താരമാണ് ഇഗ

MediaOne Logo

Web Desk

  • Published:

    11 Sep 2022 1:45 AM GMT

യു.എസ് ഓപ്പൺ കിരീടം ഇഗ സ്വൈറ്റകിന്
X

യു.എസ് ഓപ്പൺ കിരീടം ഇഗ സ്വൈറ്റകിന്. ടുണീഷ്യൻ താരമായ ഒൻസ് ജാബിറിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് ലോക ഒന്നാം നമ്പറായ പോളണ്ട് താരം കിരീടം ഉയർത്തിയത്. യു.എസ് ഓപ്പൺ കിരീടം നേടുന്ന ആദ്യ പോളണ്ട് താരമാണ് ഇഗ. കരിയറിലെ മൂന്നാം ഗ്രാന്റ് സ്‌ലാം കിരീടമാണിത്.

ലോക ഒന്നാം നമ്പർ താരമായ ഇഗ 6-2 എന്ന സ്കോറിനാണ് ആദ്യ സെറ്റ് വിജയിച്ചത്. ആദ്യ സെറ്റിൽ പതറിപ്പോയ ടുണിഷ്യൻ താരം രണ്ടാം സെറ്റിൽ തിരിച്ചുവന്നു. ഇഗയെ ടൈ ബ്രേക്കറിലെത്തിക്കാൻ ടുണിഷ്യൻ താരത്തിന് സാധിച്ചുവെങ്കിലും 7-5 എന്ന സ്കോറിന് രണ്ടാം സെറ്റിലും അന്തിമ വിജയം ഇഗക്കൊപ്പമായിരുന്നു.

നേരത്തെ ആര്യന സബാലേനകയെ സെമിയിൽ തകർത്താണ് ഇഗ ഫൈനലിലെത്തിയത്. 3-6, 6-1, 6-4 എന്ന സ്കോറിനായിരുന്നു ജയം. ​ഫ്രാൻസിന്റെ കരോളിന ​ഗ്രേസിയയെ 6-1, 6-3 എന്ന സ്കോറിന് തകർത്താണ് ഒന്‍സ് ഫൈനലിലെത്തിയത്.

TAGS :

Next Story