Quantcast

മുന്നില്‍ നിന്ന് നയിച്ച് സുനില്‍ ഛേത്രി; ഇന്ത്യക്ക് രണ്ടു ഗോളിന്‍റെ ആധികാരിക ജയം

ലോകകപ്പ് യോഗ്യത പ്രതീക്ഷകൾ അവസാനിച്ച ഇന്ത്യ ഈ മത്സരത്തിലെ ജയത്തോടെ ഏഷ്യ കപ്പ് യോഗ്യത പ്രതീക്ഷകൾ സജീവമാക്കി

MediaOne Logo

Sports Desk

  • Published:

    7 Jun 2021 4:07 PM GMT

മുന്നില്‍ നിന്ന് നയിച്ച് സുനില്‍ ഛേത്രി; ഇന്ത്യക്ക് രണ്ടു ഗോളിന്‍റെ ആധികാരിക ജയം
X

ലോകകപ്പ്, ഏഷ്യാ കപ്പ് ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യയ്ക്ക് ബംഗ്ലാദേശിനെതിരേ എതിരില്ലാത്ത രണ്ടു ഗോളിന്‍റെ ആധികാരിക വിജയം. നായകൻ സുനിൽ ഛേത്രിയാണ് ഇന്ത്യക്ക് വേണ്ടി രണ്ടു ഗോളുകളും നേടിയത്.

ഗോൾരഹിത സമനിലയിൽ കലാശിക്കുമെന്ന് തോന്നിച്ച മത്സരത്തിൽ 79-ാം മിനിറ്റിലാണ് ഇന്ത്യൻ നായകൻ സുനിൽ ഛേത്രി ആദ്യം വലകുലുക്കിയത്. മലയാളി താരമായ ആഷിഖ് കുരുണിയൻ നൽകിയ മികച്ചൊരു ക്രോസാണ് ഛേത്രി ആദ്യ ഗോളാക്കി മാറ്റിയത്. കളിയുടെ അധിക സമയത്തിലെ രണ്ടാം മിനിറ്റിലായിരുന്നു സുനിൽ ഛേത്രി ബംഗ്ലാദേശിന്‍റെ തോൽവിക്ക് മുകളിൽ അടുത്ത ആണിയും അടിച്ചു കയറ്റിയത്. സുനിൽ ഛേത്രിയുടെ 74-ാംമത്തെ അന്താരാഷ്ട്ര ഗോളാണിത്.

ലോകകപ്പ് യോഗ്യത പ്രതീക്ഷകൾ അവസാനിച്ച ഇന്ത്യ ഈ മത്സരത്തിലെ ജയത്തോടെ ഏഷ്യ കപ്പ് യോഗ്യത പ്രതീക്ഷകൾ സജീവമാക്കി. ഫിഫ ലോക റാങ്കിങിൽ ഇന്ത്യ 105-ാം സ്ഥാനത്തും ബംഗ്ലാദേശ് 184-ാം റാങ്കിലുമാണ്.

TAGS :

Next Story