Quantcast

നീണ്ട ഇടവേളക്ക് ശേഷം സിസിഎൽ വീണ്ടും; കിരീടത്തിനായി കേരള സ്ട്രയ്‌ക്കേഴ്‌സ്‌ ടീം ഒരുങ്ങുന്നു

നടൻ കുഞ്ചാക്കോ ബോബന്റെ നേതൃത്വത്തിലുള്ള 20 അംഗ ടീമാണ് കേരളത്തിന്റേത്

MediaOne Logo

Web Desk

  • Published:

    15 Feb 2023 1:57 AM GMT

നീണ്ട ഇടവേളക്ക് ശേഷം സിസിഎൽ വീണ്ടും; കിരീടത്തിനായി കേരള സ്ട്രയ്‌ക്കേഴ്‌സ്‌ ടീം ഒരുങ്ങുന്നു
X

മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം എത്തുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിനായുള്ള ഒരുക്കത്തിലാണ് കേരള സ്ട്രെയ്ക്കേഴ്സ് ടീം. എറണാകുളം രാജഗിരി കോളജിലാണ് പരിശീലനം. സി.സി.എൽ കിരീട നേട്ടമെന്ന സ്വപ്നം യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണ് താരങ്ങൾ

അടിമുടി മാറ്റവുമായാണ് കേരള സ്ട്രൈക്കേഴ്സ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പുതിയ പതിപ്പിന് ഇറങ്ങുന്നത്. നടൻ കുഞ്ചാക്കോ ബോബന്റെ നേതൃത്വത്തിലുള്ള 20 അംഗ ടീമാണ് കേരളത്തിന്റേത്. ഒന്നര മാസത്തോളമായി കൊച്ചിയിൽ പരിശീലനം നടത്തുന്ന കേരള ടീം കൊച്ചിയിലെ വിവിധ ക്ലബ്ബുകളും ആയി ആറ് സൗഹൃദ മത്സരങ്ങളും കളിച്ചു. മുൻ വർഷത്തേക്കാൾ മികച്ച ടീമാണ് ഇത്തവണത്തേതെന്ന് സി.സി.എല്ലിന്റെ തുടക്കം കേരളാ ടീമിന്റെ ഭാഗമായിട്ടുള്ള വിവേക് ഗോപന്‍ പറയുന്നു.

ടെസ്റ്റ് ട്വിന്റി ട്വിന്റി ക്രിക്കറ്റകളുടെ സമ്മിശ്ര രൂപമായാണ് ഇത്തവണ സി.സി.എല്ലിൽ മത്സരങ്ങൾ നടക്കുക. പുതിയ ഫോർമ്മാറ്റിൽ കളിക്കുന്നതിന്റെ ആകാംക്ഷയിലാണ് താരങ്ങൾ. വെള്ളിത്തിരയിലെ മിന്നും താരങ്ങൾ കളിക്കളത്തിലും മികച്ച പ്രകടനം കാഴ്ച വെക്കുമെന്ന പ്രതീക്ഷയിലാണ് പരിശീലകൻ മനോജ്‌ ചന്ദ്രൻ .

ഈ മാസം 18ന് ചെന്നൈ റൈനോസും കര്‍ണാട ബുള്‍ഡോസേഴ്സും തമ്മിലാണ് ഉദ്ഘാടന മല്‍സരം. 19 നാണ് കേരള സ്ട്രൈക്കേഴ്സിന്റെ ആദ്യ മത്സരം. റായ്പൂർ നടക്കുന്ന മത്സരത്തിൽ തെലുങ്കു വാരിയേഴ്സാണ് എതിരാളികൾ .

TAGS :

Next Story