Quantcast

ഏഷ്യന്‍ വംശജര്‍ക്കെതിരായ വംശീയാധിക്ഷേപം: ഗ്രീസ്മാനുമായുള്ള കരാര്‍ കൊനാമി റദ്ദാക്കി

2019-ൽ ജപ്പാനിൽ ബാഴ്സലോണയുടെ പ്രീ സീസൺ ടൂറിനിടെ നടന്ന വംശീയ അധിക്ഷേപമാണ് കഴിഞ്ഞ ദിവസം വീഡിയോയിലൂടെ പുറത്തുവന്നത്

MediaOne Logo

ijas

  • Updated:

    2021-07-07 16:58:28.0

Published:

7 July 2021 4:50 PM GMT

ഏഷ്യന്‍ വംശജര്‍ക്കെതിരായ വംശീയാധിക്ഷേപം: ഗ്രീസ്മാനുമായുള്ള കരാര്‍ കൊനാമി റദ്ദാക്കി
X

ഏഷ്യന്‍ വംശജര്‍ക്കെതിരായ വംശീയാധിക്ഷേപത്തില്‍ ഫ്രഞ്ച്, ബാഴ്സലോണ ഫുട്ബോള്‍ താരം അന്‍റോയ്ന്‍ ഗ്രീസ്മാനുമായുള്ള കരാര്‍ കൊനാമി റദ്ദാക്കി. 2019-ൽ ജപ്പാനിൽ ബാഴ്സലോണയുടെ പ്രീ സീസൺ ടൂറിനിടെ നടന്ന വംശീയ അധിക്ഷേപമാണ് കഴിഞ്ഞ ദിവസം വീഡിയോയിലൂടെ പുറത്തുവന്നത്. കായിക തത്വശാസ്ത്ര പ്രകാരം ഒരു തരത്തിലുള്ള വിവേചനവും അംഗീകരിക്കാനാവില്ലെന്ന് കൊനാമി ഡിജിറ്റൽ എന്‍റർടൈൻമെന്‍റ് പ്രസ്താവനയില്‍ അറിയിച്ചു. ജപ്പാനീസ് കോമിക് സീരീസായ യു-ഗി-ഓയുടെ കണ്ടന്‍റ് അംബാസഡറായിട്ടാണ് അന്‍റോയ്ന്‍ ഗ്രീസ്മാനെ കൊനാമി പ്രഖ്യാപിച്ചിരുന്നത്. പുതിയ വിവാദങ്ങളുടെ സാഹചര്യത്തില്‍ കരാര്‍ റദ്ദാക്കുന്നതായി കൊനാമി അറിയിച്ചു. പി.ഇ.എസ് ഫ്രാഞ്ചൈസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ബാര്‍സലോണ ക്ലബിനോട് കൊനാമി വിശദീകരണം ചോദിച്ചിട്ടുണ്ട്. ജപ്പാനീസ് വീഡിയോ ഗെയിം-വിനോദ കമ്പനിയാണ് കൊനാമി.

ഫ്രഞ്ച് ഫുട്ബോള്‍ താരങ്ങളായ ഒസ്മാനെ ഡെംബലയും അന്‍റോയ്ന്‍ ഗ്രീസ്മാനും താമസിക്കുന്ന ഹോട്ടല്‍ റൂമിലെ ടെലിവിഷനില്‍ പ്രോ എലവ്യൂഷന്‍ സോക്കറെന്ന വീഡിയോ ഗെയിം ഇന്‍സ്റ്റാള്‍ ചെയ്യാനെത്തിയ ഏഷ്യക്കാരായ ജീവനക്കാരെ അധിക്ഷേപിക്കുന്നതാണ് പുറത്തുവന്ന വിവാദ വീഡിയോ. ഇവരുടെ മുഖം വൃത്തികെട്ടതാണെന്നും ഭാഷ മോശമാണെന്നും രാജ്യം സാങ്കേതികമായി ഉയർന്നതാണോ എന്നെല്ലാം ഡെംബലെ ചോദിക്കുന്നതാണ് വീഡിയോ. ഇതെല്ലാം കേട്ട് ഗ്രീസ്മാൻ ഡെംബലെയെ നോക്കി ചിരിക്കുന്നതും വീഡിയോയിൽ കാണാം.

അതെ സമയം താന്‍ എല്ലാ തരത്തിലുള്ള വിവേചനങ്ങള്‍ക്കും എതിരാണെന്നും വീഡിയോ ദൃശ്യത്തിലെ പരാമര്‍ശങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായും ഗ്രീസ്മാന്‍ ട്വീറ്റ് ചെയ്തു.

TAGS :

Next Story