Quantcast

ഇന്ത്യയുടെ 'ഗോള്‍ഡന്‍ ബോയ്'; ഒളിമ്പിക്സിന് പിന്നാലെ കുവോര്‍തെന്‍ ഗെയിംസിലും സ്വര്‍ണനേട്ടവുമായി നീരജ് ചോപ്ര

86.69 മീറ്റർ ദൂരം കണ്ടെത്തിയാണ് നീരജിന്‍റെ സ്വർണ നേട്ടം.

MediaOne Logo

Web Desk

  • Published:

    19 Jun 2022 3:56 AM GMT

ഇന്ത്യയുടെ ഗോള്‍ഡന്‍ ബോയ്; ഒളിമ്പിക്സിന് പിന്നാലെ കുവോര്‍തെന്‍ ഗെയിംസിലും സ്വര്‍ണനേട്ടവുമായി നീരജ് ചോപ്ര
X

ഒളിമ്പിക്സിലെ ഇന്ത്യയുടെ സുവര്‍ണതാരം നീരജ് ചോപ്രക്ക് വീണ്ടും സ്വര്‍ണനേട്ടം. ഫിൻലൻഡിൽ പുരോഗമിക്കുന്ന കുവോര്‍തെന്‍ ഗെയിംസിലാണ് ഇന്ത്യൻ ജാവലിൻ താരം നീരജ് ചോപ്ര വീണ്ടും സ്വര്‍ണം എറിഞ്ഞിട്ടത്. 86.69 മീറ്റർ ദൂരം കണ്ടെത്തിയാണ് നീരജിന്‍റെ സ്വർണ നേട്ടം.

ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയുടെ കെഷോണ്‍ വാല്‍കോട്ടും ഗ്രെനഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. മൂന്ന് ദിവസം മുന്‍പ് പാവോ നുർമി ഗെയിംസിൽ ദേശീയ റെക്കോർഡ് തിരുത്തി 89.30 മീറ്റർ ദൂരം കണ്ടെത്തി വെള്ളി നേടിയ നീരജിന് കുവോര്‍തെനിൽ പക്ഷേ അത്രയും മികവ് ആവർത്തിക്കാനായില്ല. ആദ്യ ഏറില്‍ത്തന്നെ 86.69 മീറ്റര്‍ കണ്ടെത്തിയ താരത്തിനെ മറികടക്കാന്‍ എതിരാളികള്‍ക്കായില്ല. കഴിഞ്ഞ ടോക്യോ ഒളിംപ്കിസിലും ജാവലിന്‍ ത്രോയില്‍ ഇന്ത്യക്കായി സ്വര്‍ണമെഡല്‍ നേടിയ താരമാണ് നീരജ് ചോപ്ര.

അതേസമയം ജൂലൈ 28 മുതൽ ആഗസ്റ്റ് എട്ടു വരെ ഇംഗ്ലണ്ടിലെ ബിർമിങ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യയുടെ 37 അംഗ സംഘത്തെ പ്രഖ്യാപിച്ചു. ഒളിമ്പിക് ജാവലിൻത്രോ സ്വർണമെഡൽ ജേതാവ് നീരജ് ചോപ്രയാണ് സംഘത്തെ നയിക്കുന്നത്. ടീമിൽ 10 മലയാളികളുമുണ്ട്. പുരുഷ ലോങ്ജംപിൽ എം. ശ്രീശങ്കർ, മുഹമ്മദ് അനീസ്, ട്രിപ്ൾ ജംപിൽ അബ്ദുല്ല അബൂബക്കർ, എൽദോസ് പോൾ, 4x400 മീ. റിലേയിൽ അമോജ് ജേക്കബ്, നോഹ നിർമൽ ടോം, മുഹമ്മദ് അജ്മൽ, വനിത ലോങ്ജംപിൽ ആൻസി സോജൻ, 4x100 മീ. റിലേയിൽ എം.വി. ജിൽന, എൻ.എസ്. സിമി എന്നിവരാണ് പങ്കെടുക്കുന്ന മലയാളികൾ.

3000 മീ. സ്റ്റീപ്ൾ ചേസ്: അവിനാശ് സാബ് ലേ, മാരത്തൺ: നിതേന്ദർ റാവത്ത്, ട്രിപ്ൾ ജംപ്: പ്രവീൺ ചിത്രവേൽ, ഷോട്ട്പുട്ട്: തജീന്ദർപാൽ സിങ് ടൂർ, ജാവലിൻ ത്രോ: നീരജ് ചോപ്ര, ഡി.പി. മനു, രോഹിത് യാദവ്, നടത്തം: സന്ദീപ് കുമാർസ അമിത് ഖത്രി, 4x400 മീ. റിലേ: അരോക്യ രാജീവ്, നാഗനാഥൻ പാണ്ഡി, രാജേഷ് രമേശ് എന്നിവരാണ് മറ്റു പുരുഷ അംഗങ്ങൾ. വനിതകൾ: എസ്. ധനലക്ഷ്മി (100 മീ., 4x100 മീ. റിലേ), ജ്യോതി യാരാജി (100 മീ. ഹർഡ്ൽസ്), ബി. ഐശ്വര്യ (ലോങ്ജംപ്, ട്രിപ്ൾ ജംപ്), മൻപ്രീത് കൗർ (ഷോട്ട്പുട്ട്), നവ്ജീത് കൗർ ധില്ലിയോൺ, സീമ പുനിയ (ഡിസ്കസ് ത്രോ), അനു റാണി, ശിൽപ റാണി (ജാവലിൻ ത്രോ), മഞ്ജു ബാല സിങ്, സരിത റോമിത് സിങ് (ഹാമർ ത്രോ), ഭാവ്ന ജക്, പ്രിയങ്ക ഗോസ്വാമി (നടത്തം), ഹിമദാസ്, ദ്യുതി ചന്ദ്, സർബാനി നന്ദ (4x100 മീ. റിലേ) എന്നീ വനിതകളുമുണ്ട്.

TAGS :

Next Story