അഭിമാനം അഭിലാഷ്; ഗോൾഡൻ ഗ്ലോബ് പായ്‌വഞ്ചിയോട്ടത്തിൽ ഇന്ത്യൻ ചരിത്രം, രണ്ടാമനായി ഫിനിഷ്
പായ്‌വഞ്ചിയോട്ടത്തിൽ രണ്ടാമനായി അഭിലാഷ് ടോമി ഫിനിഷ് ചെയ്തു

പാരിസ്: ഗോൾഡൻ ഗ്ലോബ് പായ്‌വഞ്ചിയോട്ടത്തിൽ ഇന്ത്യൻ ചരിത്രം. ഗോൾഡൻ ഗ്ലോബ് പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യക്കാരനായി മലയാളി നാവികൻ അഭിലാഷ് ടോമി. രണ്ടാമനായാണ് അഭിലാഷ് ഫിനിഷ് ചെയ്തത്.
ഇന്ത്യൻ സമയം രാവിലെ 10.30ഓടെയാണ് അഭിലാഷിന്റെ വഞ്ചി 'ബയാനത്' ഫ്രഞ്ച് തീരമണഞ്ഞത്. 236 ദിവസവും 14 മണിക്കൂറും 46 മിനിറ്റും 34 സെക്കൻഡും എടുത്താണ് അഭിലാഷ് ലക്ഷ്യസ്ഥാനത്തെത്തിയത്. ദക്ഷിണാഫ്രിക്കൻ നാവിക കേസ്റ്റൻ ന്യൂഷെഫർ ആണ് ആദ്യം ഫിനിഷ് ചെയ്തത്. വ്യാഴാഴ്ച തന്നെ ഇവർ ലക്ഷ്യസ്ഥാനത്തെത്തിയിരുന്നു. ഇനി ആസ്ട്രിയൻ നാവികൻ മൈക്കൽ ഗുഗൻബർഗർ മാത്രമാണ് മത്സരരംഗത്തുള്ളത്. ഏറെ പിന്നിലുള്ള ഇദ്ദേഹം ഫിനിഷ് ചെയ്യാൻ രണ്ടാഴ്ചയിലേറെ എടുത്തേക്കും.
28,000 നോട്ടിക്കൽ മൈൽ പിന്നിട്ടാണ് അഭിലാഷ് ഫിനിഷ് പോയിന്റിലെത്തുന്നത്. മത്സരം പൂർത്തിയാക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്ന് അഭിലാഷ് പ്രതികരിച്ചു. ഫ്രാൻസിലെ സാബ്ലെ ദോോൻ തീരത്ത് അദ്ദേഹത്തിന് വൻ സ്വീകരണമാണ് ഒരുക്കിയത്. 2018ൽ ആദ്യയാത്രയിൽ അപകടത്തിൽപെട്ടതിനെ തുടർന്ന് അഭിലാഷിന് ലക്ഷ്യം പൂർത്തിയാക്കാനാകാതെ മടങ്ങേണ്ടിവന്നിരുന്നു. അന്നുതൊട്ട് തിരികെ മടങ്ങി യാത്ര പൂർത്തിയാക്കണമെന്ന ആഗ്രഹം മനസിലുണ്ടായിരുന്നുവെന്ന് അദ്ദേഹം 'മീഡിയവണി'നോട് വെളിപ്പെടുത്തിയിരുന്നു.
Summary: Malayali sailor Abhilash Tomy creates history becoming the first Indian to finish Golden Globe Race. Abhilash wins second position after South Africa's Kirsten Neuschäfer finishes first
Adjust Story Font
16

