Quantcast

ന്യൂകാസിലിനോട് തോറ്റു; മാഞ്ചസ്റ്റര്‍ സിറ്റി ലീഗ് കപ്പില്‍ നിന്ന് പുറത്ത്

സെന്‍റ് ജെയിംസ് പാര്‍ക്കില്‍ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ന്യൂകാസിലിന്‍റെ വിജയം.

MediaOne Logo

Web Desk

  • Updated:

    2023-09-28 06:23:16.0

Published:

28 Sept 2023 7:56 AM IST

Manchester City,Shock Defeat,Newscastle, Crash Out,League Cup
X

ലീഗ് കപ്പിൽ ന്യൂകാസിലിനോട് തോറ്റ് മാഞ്ചസ്റ്റര്‍ സിറ്റി പുറത്ത്. ലീഗ് കപ്പിന്‍റെ മൂന്നാം റൗണ്ടിലാണ് സിറ്റി ന്യൂകാസിലിനോട് തോല്‍വി വഴങ്ങിയത്. ന്യൂകാസിലിന്‍റെ ഹോം ഗ്രൗണ്ടായ സെന്‍റ് ജെയിംസ് പാര്‍ക്കില്‍ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ന്യൂകാസിലിന്‍റെ വിജയം.

മത്സരത്തിന്‍റെ ആദ്യ പകുതി ഗോള്‍രഹിതമായിരുന്ന. രണ്ടാം പകുതിയുടെ തുടക്കത്തിൽ 53-ാം മിനുട്ടിൽ അലക്സാണ്ടര്‍ ഇസാക് ആണ് ഗോൾ സിറ്റിയുടെ ഗോള്‍വല തുളച്ചത്. ജോലിന്‍ടൺ നൽകിയ പാസ് സ്വീകരിച്ചാണ് ഇസാക് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഹൃദയം തകര്‍ത്തത്.

ഗോള്‍ വഴങ്ങിയതോടെ തിരിച്ചടിക്കായി സിറ്റി കിണഞ്ഞു ശ്രമിച്ചെങ്കിലും സമനില ഗോള്‍ മാത്രം വന്നില്ല. ഹാളണ്ടിന്‍റെ അഭാവവും സിറ്റിക്ക് തിരിച്ചടിയായി. ബെഞ്ചിൽ ഉണ്ടായിരുന്നെങ്കിലും ഹാളണ്ടിനെ കളത്തിൽ ഇറക്കാൻ പെപ് ഗാര്‍ഡിയോള കൂട്ടാക്കിയില്ല.

TAGS :

Next Story