മെസ്സി ചെല്‍സിയിലേക്ക്? അടിയന്തര യോഗം വിളിച്ച് ക്ലബ് മേധാവി റോമന്‍ അബ്രമോവിച്ച്
ഇംഗ്ലണ്ട് താരം ജാക് ഗ്രീലിഷിനെ വാങ്ങിയതിന് പിന്നാലെ മെസ്സിയെ കൂടി വന്‍ തുക നല്‍കി ടീമിലെത്തിക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ആകില്ലെന്നാണ് അബ്രമോവിച്ച് കരുതുന്നത്.

ബാഴ്സലോണയില്‍ തുടരില്ലെന്ന് ഉറപ്പായ ഇതിഹാസ താരം ലയണല്‍ മെസ്സിക്കായി വലവിരിച്ച് പ്രീമിയര്‍ ലീഗ് വമ്പന്മാരായ ചെല്‍സി. മെസ്സിയുടെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട് ചെല്‍സി മേധാവി റോമന്‍ അബ്രമോവിച്ച് അടിയന്തര യോഗം വിളിച്ചു. സ്പാനിഷ് മാധ്യമമായ എഎസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഇംഗ്ലണ്ട് താരം ജാക് ഗ്രീലിഷിനെ വാങ്ങിയതിന് പിന്നാലെ മെസ്സിയെ കൂടി വന്‍ തുക നല്‍കി ടീമിലെത്തിക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ആകില്ലെന്നാണ് അബ്രമോവിച്ച് കരുതുന്നത്. ആസ്റ്റണ്‍ വില്ലയില്‍ നിന്ന് നൂറു മില്യണ്‍ യൂറോ (ഏകദേശം 875 കോടി രൂപ) നല്‍കിയാണ് സിറ്റി ഗ്രീലിഷിനെ വാങ്ങിയത്. അടുത്ത സീസണില്‍ ബൊറൂഷ്യ ഡോട്മുണ്ടില്‍ നിന്ന് എര്‍ലിങ് ഹാളണ്ടിനെ എത്തിക്കാന്‍ ചെല്‍സിക്ക് പദ്ധതിയുണ്ടായിരുന്നു. ഹാളണ്ടിന്റെ വരവ് അനിശ്ചിതത്വത്തിലായതോടെ ഇന്ററിന്റെ റൊമേലു ലുക്കാക്കുവില്‍ ക്ലബ് കണ്ണുവച്ചിട്ടുണ്ട്. ഇതിനിടെയാണ് മെസ്സിയുടെ പേരു കൂടി പറഞ്ഞു കേള്‍ക്കുന്നത്.
മെസ്സിക്കു വേണ്ടിയുള്ള പോരില്‍ പിഎസ്ജിയാണ് മുമ്പില്‍. ഉയര്‍ന്ന നികുതിയുള്ള ഫ്രാന്‍സിലേക്ക് താരം പോകില്ല എന്നാണ് കായിക വിദഗധരുടെ വിലയിരുത്തല്‍. കഴിഞ്ഞ ദിവസമാണ് ആരാധകരെ ഞെട്ടിച്ച് മെസ്സി ടീം വിടുകയാണ് എന്ന് ബാഴ്സലോണ പ്രഖ്യാപിച്ചത്. രണ്ടു പതിറ്റാണ്ട് നീണ്ട കളിജീവിതത്തിന് ശേഷമാണ് മെസ്സി ബാഴ്സ വിടുന്നത്.
Adjust Story Font
16

