Quantcast

'മണിപ്പൂരിന്‍റേത് മാത്രമല്ല, ഞാന്‍ രാജ്യത്തിന്‍റെ മുഴുവനുമാണ്'; മീരാഭായി ചാനു

ഒളിംപിക്‌സ് മെഡല്‍ നേടിയ മണിപ്പൂരി താരം എന്ന നിലയില്‍ എന്ത് തോന്നുന്നു എന്ന് ചോദിച്ചപ്പോഴാണ് മീരാഭായി ചാനുവിന്‍റെ ഈ പ്രതികരണം

MediaOne Logo

Web Desk

  • Updated:

    2021-07-24 14:40:48.0

Published:

24 July 2021 10:28 AM GMT

മണിപ്പൂരിന്‍റേത് മാത്രമല്ല, ഞാന്‍ രാജ്യത്തിന്‍റെ മുഴുവനുമാണ്; മീരാഭായി ചാനു
X

അഞ്ച് വര്‍ഷമായി മനസില്‍ കൊണ്ടുനടന്ന സ്വപ്‌നമാണ് ടോക്യോയില്‍ യാഥാര്‍ഥ്യമായതെന്ന് ഒളിംപിക്സില്‍ വെള്ളി മെഡല്‍ നേടിയ ശേഷം മീരാഭായി ചാനു. ഭാരോദ്വഹനത്തില്‍ കാലങ്ങളായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിച്ച ശേഷമാണ് മീരാഭായി ചാനുവിന്‍റെ പ്രതികരണം.

ഒരുപാട് സന്തോഷം. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഞാനിത് സ്വപ്‌നം കാണുകയാണ്. എന്നെ കുറിച്ചോര്‍ത്ത് ഞാന്‍ ഇപ്പോള്‍ ഏറെ അഭിമാനിക്കുന്നു. സ്വര്‍ണത്തിനായാണ് ഞാന്‍ ശ്രമിച്ചത്. എന്നാല്‍ വെള്ളി നേടാനായതും വലിയ നേട്ടമാണ്. മീരാഭായി ചാനു പറഞ്ഞു.

ടോക്യോയില്‍ ഇന്ത്യക്കായി ആദ്യ മെഡല്‍ നേടാനായതില്‍ ഒരുപാട് സന്തോഷം. ഞാന്‍ മണിപ്പൂരിന്‍റേത് മാത്രമല്ല, ഈ രാജ്യത്തിന്‍റെ കൂടിയാണ്. ഒളിംപിക്‌സ് മെഡല്‍ നേടിയ മണിപ്പൂരി താരം എന്ന നിലയില്‍ എന്ത് തോന്നുന്നു എന്ന് ചോദിച്ചപ്പോഴാണ് മീരാഭായി ചാനുവിന്‍റെ ഈ പ്രതികരണം.

TAGS :

Next Story