Quantcast

ദേശീയ വനിതാ ഫുട്‌ബോളിൽ തമിഴ്‌നാടിന്റെ ഗോൾമഴ; തെലുങ്കാനയെ തകർത്തത് എതിരില്ലാത്ത 20 ഗോളുകൾക്ക്‌

എട്ട് ഗോൾ നേടിയ ഫോർവാഡ് സന്ധ്യയാണ് ടോപ് സ്കോർ . എം.സരിത നാലും മാളവികയും ദുർഗ്ഗയും മൂന്നു ഗോൾ വീതവും നേടി.

MediaOne Logo

Web Desk

  • Published:

    29 Nov 2021 5:59 PM GMT

ദേശീയ വനിതാ ഫുട്‌ബോളിൽ തമിഴ്‌നാടിന്റെ ഗോൾമഴ; തെലുങ്കാനയെ തകർത്തത് എതിരില്ലാത്ത 20 ഗോളുകൾക്ക്‌
X

ദേശീയ വനിതാ ഫുട്ബോളിൽ ഗോൾ മഴയുമായി തമിഴ്നാട് . മെഡിക്കൽ കോളജ് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എച്ച് മത്സരത്തിൽ തെലങ്കാനയെ ഏകപക്ഷീയമായ 20 ഗോളുകൾക്കാണ് തമിഴ്നാട് തകർത്തത്. മൂന്നാം മിനിറ്റിൽ തുടങ്ങിയഗോൾ വേട്ട തമിഴ്നാട് 90 മിനിറ്റ് വരെ തുടർന്നു. എട്ട് ഗോൾ നേടിയ ഫോർവാഡ് സന്ധ്യയാണ് ടോപ് സ്കോർ . എം.സരിത നാലും മാളവികയും ദുർഗ്ഗയും മൂന്നു ഗോൾ വീതവും നേടി.

പഞ്ചാബ് - പശ്ചിമബംഗാൾ മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. മറ ഹിമാചൽ പ്രദേശ് 3-2 ന് ബീഹാറിനെയും മഹാരാഷ്ട 6-0ന് അരുണാചൽ പ്രദേശിനെയും സിക്കിം 5-0ന് ജമ്മു കാശ്മീരിനെയും തോൽപ്പിച്ചു. ആദ്യ കളിയിൽ തോറ്റ കേരളം രണ്ടാം മത്സരത്തിൽ ഉത്തരാഖണ്ഡിനെ നേരിടും.

TAGS :

Next Story