''ലോകകപ്പ് വിജയത്തിൽ ലയണൽ മെസി മാത്രം ഓർമിക്കപ്പെടും, മറ്റുള്ളവർക്ക് ഒരർഹതയുമില്ല''- ഇബ്രാഹിമോവിച്ച്

''മെസ്സിയൊഴികെ മറ്റ് താരങ്ങളോട് എനിക്ക് ഒരു ബഹുമാനവുമില്ല''

MediaOne Logo

Web Desk

  • Updated:

    2023-01-26 07:54:37.0

Published:

25 Jan 2023 3:18 PM GMT

ലോകകപ്പ് വിജയത്തിൽ ലയണൽ മെസി മാത്രം ഓർമിക്കപ്പെടും, മറ്റുള്ളവർക്ക് ഒരർഹതയുമില്ല- ഇബ്രാഹിമോവിച്ച്
X

ലോകകപ്പ് വിജയാഘോഷത്തിനിടെ സംഭവിച്ച അനിഷ്ട സംഭവങ്ങളിൽ അർജന്റൈൻ താരങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി എ.സി മിലാന്‍ താരം സ്ലാറ്റൻ ഇബ്രാഹിമോവിച്ച്. ലയണൽ മെസ്സിയൊഴികെ മറ്റ് താരങ്ങളൊന്നും ലോകകപ്പ് വിജയത്തിന്റെ പേരിൽ ഓർമിക്കപ്പെടില്ലെന്ന് ഇബ്രാഹിമോവിച്ച് പറഞ്ഞു.

''മെസ്സി ലോകകപ്പ് വിജയത്തിന്റെ പേരിൽ എക്കാലവും ഓർമിക്കപ്പെടും.. എന്നാൽ മറ്റു താരങ്ങൾ അങ്ങനെയല്ലല്ലോ.. അവരോട് എനിക്ക് ഒരു ബഹുമാനവുമില്ല. ലോകകപ്പ് വിജയത്തിന് ശേഷം അവരുടെ സമീപനം ഒട്ടും പ്രൊഫഷണലായിരുന്നില്ല.. അതിനാൽ ജനഹൃദയങ്ങളിലും അവർക്ക് ഇടമുണ്ടാവില്ല''- ഇബ്രാഹിമോവിച്ച് പറഞ്ഞു.

ലോകകപ്പ് വിജയത്തിന് ശേഷം അര്‍ജന്‍റൈന്‍ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന്‍റെ അതിരുവിട്ട ആഘോഷപ്രകടനങ്ങൾ വലിയ വിവാദമായിരുന്നു. വിക്ടറി പരേഡിലും ഡ്രസിങ്ങ് റൂമിലുമായി ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയെ മറ്റ് അർജന്റീന താരങ്ങളും പരിഹസിച്ചിരുന്നു.

TAGS :

Next Story