Quantcast

പ്രൈം വോളി ലീഗ് താരലേലം; ഉയർന്ന തുകക്ക് ജെറോമിനെ സ്വന്തമാക്കി ചെന്നൈ ബ്ലിറ്റ്‌സ്‌

ഒക്ടോബർ രണ്ടു മുതൽ ഹൈദരാബാദിലാണ് പ്രൈം വോളി നാലാം സീസൺ നടക്കുക

MediaOne Logo

Sports Desk

  • Published:

    8 Jun 2025 7:25 PM IST

Prime Volleyball League player auction; Chennai Blitz acquire Jerome for a high price
X

കോഴിക്കോട്: പ്രൈം വോളി ലീഗ് (പിവിഎൽ) നാലാംസീസൺ താരലേത്തിൽ മിന്നിത്തിളങ്ങി ജെറോം വിനീത്. കോഴിക്കോട് നടന്ന താരലേലത്തിൽ ഉയർന്ന തുകയായ 22.5 ലക്ഷം രൂപയ്ക്ക് ജെറോം വിനീതുമായി ചെന്നൈ ബ്ലിറ്റ്‌സ് കരാർ ഒപ്പിട്ടു. പ്ലാറ്റിനം വിഭാഗത്തിൽ ആതിഥേയരായ കാലിക്കറ്റ് ഹീറോസും തിളങ്ങി. ഇതേ തുകയ്ക്ക് മലയാളി താരം ഷമീമുദ്ദീനെ കൂടാരത്തിലെത്തിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ് ഷമീമുദ്ദീൻ.

കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് വിനിത് കുമാറിനെയും (22.5 ലക്ഷം) ഇതേ തുകക്ക് സ്വന്തമാക്കി. അമൽ കെ തോമസ് (6.5 ലക്ഷം), ഗോൾഡ് വിഭാഗത്തിൽ നിന്ന് 14.75 ലക്ഷം രൂപയ്ക്ക് ജസ്‌ജോദ് സിങ് എന്നിവരും വിനിത് കുമാറിനൊപ്പം കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ടീമിന്റെ ഭാഗമായി. ഷമീമിനെ കൂടാതെ കാലിക്കറ്റ് ഹീറോസ് പരിചയ സമ്പന്നരെയും സ്വന്തമാക്കി. റൈറ്റ് ടു മാച്ചിലൂടെ മോഹൻ ഉക്രപാണ്ഡ്യനെ എട്ട് ലക്ഷത്തിന് എത്തിച്ചപ്പോൾ ഇതേ തുകയ്ക്ക് സന്തോഷ് എസിനെയും ടീമിലെത്തിച്ചു. അവസാന ഘട്ടത്തിൽ മികച്ച നീക്കവുമായി രംഗത്തെത്തിയ ബെംഗളൂരു ടോർപിഡോസ് പി.വി ജിഷ്ണുവിനെ 14 ലക്ഷത്തിന് ഒപ്പംചേർത്തു. ഗോൾഡ് വിഭാഗത്തിൽനിന്നാണ് തെരഞ്ഞെടുത്തത്. 6.5 ലക്ഷത്തിന് ജോയെൽ ബെഞ്ചമിൻ ജെ, അഞ്ച് ലക്ഷം വീതം രൂപയ്ക്ക് ഐബിൻ ജോസ്, രോഹിത് കുമാർ എന്നിവരും ടീമിലെത്തി.

ചെന്നൈ ബ്ലിറ്റ്‌സ്, ബെംഗളൂരു ടോർപിഡോസ്, കൊൽക്കത്ത തണ്ടർബോൾട്ട്‌സ് ടീമുകളായിരുന്നു ജെറൊം വിനീതിനായി രാഗത്തുണ്ടായിരുന്നത്. മുമ്പ് കാലിക്കറ്റിനായി കളിച്ച വിനീതിനെ ഒടുവിൽ ചെന്നൈ 22.5 ലക്ഷത്തിന് ചെന്നൈ സൈൻ ചെയ്യുകയായിരുന്നു. എം അശ്വിൻരാജ്, സമീർ ചൗധരി (റൈറ്റ് ടു മാച്ച്) എന്നിവരാണ് എട്ട് ലക്ഷം വീതം രൂപയ്ക്ക് ചൈന്നെ പ്ലാറ്റിനം വിഭാഗത്തിൽനിന്ന് സ്വന്തമാക്കിയ മറ്റ് രണ്ട് താരങ്ങൾ. അഹമ്മദാബാദ് ഡിഫൻഡേഴ്‌സ് 11.5 ലക്ഷത്തിന് റൈറ്റ് ടു മാച്ചിലൂടെ ഷോൺ ടി ജോണിനെ നിലനിർത്തി. അംഗമുത്തു, ജി.എസ് അഖിൻ എന്നിവരെയും യഥാക്രമം 11, 10.5 ലക്ഷം രൂപയ്ക്ക് ടീം സ്വന്തമാക്കി.

പ്ലാറ്റിനം വിഭാഗത്തിൽനിന്ന് ഒമ്പത് ലക്ഷം രൂപയ്ക്ക് ആയുഷിനെ സ്വന്തമാക്കിയതാണ് ഡൽഹി തൂഫാൻസിന്റെ വലിയ നേട്ടം. ഗോൾഡ് വിഭാഗത്തിൽനിന്ന് ജോർജ് ആന്റണിയെയും ഡൽഹി നേടി. അഞ്ച് ലക്ഷം രൂപയായിരുന്നു വില. ആറര ലക്ഷത്തിന് മന്നത്ത് ചൗധരിയെയും സ്വന്തമാക്കി. പതിനാറ് ലക്ഷത്തിന് ശിഖർ സിങ്ങിനെ പ്ലാറ്റിനം വിഭാഗത്തിൽനിന്ന് സ്വന്തമാക്കിയാണ് ഹൈദരാബാദ് ബ്ലാക്‌ഹോക്‌സ് തിളങ്ങിയത്. അമൻ കുമാർ, ദീപു വേണുഗോപാൽ എന്നിവരെ യഥാക്രമം 11.5, 5.75 ലക്ഷം രൂപയ്ക്കും നേടി. കൊൽക്കത്ത തണ്ടർബോൾട്‌സ് ആറ് ലക്ഷത്തിന് ഗോൾഡ് വിഭാഗത്തിൽനിന്ന് പങ്കജ് ശർമയെ സ്വന്തമാക്കി.

TAGS :

Next Story