Quantcast

ഏറ്റവും വേഗത്തില്‍ 450 വിക്കറ്റ്; കുംബ്ലെയെ മറികടന്ന് അശ്വിന്‍

ഇന്ത്യയുടെ മുന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയുടെ റെക്കോര്‍ഡാണ് അശ്വിന്‍ മറികടന്നത്.

MediaOne Logo

Web Desk

  • Updated:

    2023-02-09 13:50:55.0

Published:

9 Feb 2023 1:47 PM GMT

ഏറ്റവും വേഗത്തില്‍ 450 വിക്കറ്റ്; കുംബ്ലെയെ മറികടന്ന് അശ്വിന്‍
X

വിക്കറ്റ് നേട്ടത്തില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്ന രവിചന്ദ്രന്‍ അശ്വിന്‍

ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്സില്‍ മൂന്ന് വിക്കറ്റ് നേടിയതോടെ അശ്വിന് പുതിയ നേട്ടം. ഇന്ത്യയുടെ മുന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയുടെ റെക്കോര്‍ഡാണ് അശ്വിന്‍ മറികടന്നത്. 450 വിക്കറ്റ് ഏറ്റവും വേഗത്തില്‍ സ്വന്തമാക്കുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് അശ്വിന്‍ സ്വന്തമാക്കിയത്. 89 ടെസ്റ്റില്‍ നിന്നായി 167 ഇന്നിങ്സുകള്‍ കളിച്ചാണ് അശ്വിന്‍ 450 വിക്കറ്റെന്ന നേട്ടത്തിലെത്തിയത്. മറുവശത്ത് 93 ടെസ്റ്റുകള്‍ കളിച്ചാണ് കുംബ്ലെ 450 വിക്കറ്റെന്ന നേട്ടത്തിലെത്തിയത്.

ലോക ക്രിക്കറ്റില്‍ 450 വിക്കറ്റ് ഏറ്റവും വേഗത്തില്‍ സ്വന്തമാക്കിയ കാര്യത്തിലും അശ്വിന്‍ മുന്നിലാണ്. 80 മത്സരങ്ങളില്‍ ഈ നേട്ടം സ്വന്തമാക്കിയ ശ്രീലങ്കയുടെ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍ മാത്രമാണ് അശ്വിന് മുന്നിലുള്ളത്. ഗ്ലെന്‍ മഗ്രാത്തും ഷെയ്ന്‍ വോണുമെല്ലാം അശ്വിന് പിന്നിലാണ്.

അതേസമയം ടെസ്റ്റ് ക്രിക്കറ്റിലെ ആകെ വിക്കറ്റ് നേട്ടത്തിന്‍റെ കാര്യത്തില്‍ അശ്വിന്‍ ഒന്‍പതാം സ്ഥാനത്താണ്. ഓസ്ട്രേലിയയുടെ നഥാന്‍ ലിയോണ്‍ ആണ് അശ്വിന് തൊട്ടുമുന്‍പില്‍. ഇന്ത്യയുടെ മുന്‍ സ്പിന്‍ മാന്ത്രികന്‍ 619 വിക്കറ്റുമായി പട്ടികയില്‍ നാലാം സ്ഥാനത്താണ്. എക്കാലത്തും ബാറ്റര്‍മാരുടെ പേടിസ്വപ്നമായിരുന്ന ശ്രീലങ്കയുടെ സ്പിന്‍ ചക്രവര്‍ത്തി മുത്തയ്യ മുരളീധരന്‍ ആണ് ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റുകളുമായി പട്ടികയില്‍ മുന്നില്‍. 133 ടെസ്റ്റുകളില്‍ നിന്നായി 800 വിക്കറ്റുകളാണ് മുത്തയ്യ മുരളീധരന്‍റെ പേരിലുള്ളത്. ഏകദിന ക്രിക്കറ്റിലും മുത്തയ്യ മുരളീധരന്‍റെ പേരിലാണ് ഏറ്റവുമധികം വിക്കറ്റ്. 350 മത്സരങ്ങളില്‍ നിന്നായി 534 വിക്കറ്റുകളാണ് മുരളി കറക്കി വീഴ്ത്തിയത്.

TAGS :

Next Story