ടെന്നീസ് ഇതിഹാസം ഇന്ന് കളിക്കളത്തോട് വിട പറയും

റോഡ് ലേവർ കപ്പ് ഡബിൾസിൽ റാഫേൽ നദാലാണ് ഇന്ന് ഫെഡററിന്‍റെ പങ്കാളി

MediaOne Logo

Web Desk

  • Updated:

    2022-09-23 00:57:43.0

Published:

23 Sep 2022 12:57 AM GMT

ടെന്നീസ് ഇതിഹാസം ഇന്ന് കളിക്കളത്തോട് വിട പറയും
X

ടെന്നീസ് ഇതിഹാസം റോജർ ഫെഡററിന്‍റെ വിരമിക്കൽ മത്സരം ഇന്ന്. റോഡ് ലേവർ കപ്പ് ഡബിൾസിൽ റാഫേൽ നദാലാണ് ഇന്ന് ഫെഡററിന്‍റെ പങ്കാളി.

24 വർഷങ്ങൾ,1500ലധികം മത്സരങ്ങൾ, 20 ഗ്രാൻഡ് സ്ലാം കിരീടങ്ങൾ ടെന്നീസ് ചരിത്രത്തിലെ ഒരു യുഗത്തിന് ഇന്ന് ദി ഒ ടു അരീനയിൽ തിരശീല വീഴും. കരിയറിന്‍റെ അവസാന മത്സരത്തിൽ കോർട്ടിലെ എക്കാലത്തെയും വലിയ എതിരാളിയായിരുന്ന നദാലാണ് ഫെഡററിന്‍റെ പങ്കാളി. ജാക്ക് സോക്കും ഫ്രാൻസിസ് ടിയഫോയുമാണ് എതിരാളികൾ. ടീം യൂറോപിനെ പ്രതിനിധികരിച്ച് ഫെഡറർ ഇറങ്ങുമ്പോൾ ഒരെ കാലഘട്ടത്തിൽ ഒപ്പം മത്സരിച്ച ജോക്കോവിച്ചും ആൻഡി മറെയും സിറ്റ്സിപാസും ടീമംഗങ്ങളായി ഫെഡററിനൊപ്പം അണിചേരും.

പലരും ചെയ്യും പോലെ വിരമിച്ചതിന് ശേഷം ഒരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് ഫെഡറർ പ്രഖ്യാപിച്ചു. ജീവിതത്തിൽ എല്ലാം സമ്മാനിച്ച ടെന്നീസുമായി ചേർന്നു പോകാനാണ് ആഗ്രഹം എന്നും ഫെഡറർ വ്യക്തമാക്കി. ഈ മാസം 16നാണ് ഫെഡറർ വിരമിക്കൽ പ്രഖ്യാപിച്ചത്. പരിക്ക് വില്ലനായതോടെയാണ് അവസാന മത്സരം ഡബിൾസായി മാറിയത്.

TAGS :

Next Story