Quantcast

'എന്താണ് ചെയ്യേണ്ടതെന്ന് അവന് കൃത്യമായി അറിയാം'; അർജുന്‍ ടെണ്ടുല്‍ക്കറെ വാനോളം പുകഴ്ത്തി രോഹിത്

സണ്‍റൈസേഴ്സിന്‍റെ അവസാന വിക്കറ്റായ ഭൂവനേശ്വര്‍ കുമാറിനെ രോഹിത് ശര്‍മയുടെ കൈയ്യിലെത്തിച്ചാണ് അര്‍ജുന്‍ കന്നി വിക്കറ്റ് നേട്ടം ആഘോഷമാക്കിയത്

MediaOne Logo

Web Desk

  • Published:

    19 April 2023 4:05 AM GMT

Rohit Sharma,,Confident,Arjun Tendulkar,first wicket,mumbai indians
X

ആദ്യ വിക്കറ്റ് നേടിയ അര്‍ജുന്‍ ടെണ്ടുല്‍ക്കറെ അഭിനന്ദിക്കുന്ന രോഹിത് ശര്‍മ

സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ അർജുൻ ടെണ്ടുൽക്കറുടെ പ്രകടനത്തെ അഭിനന്ദിച്ച് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. കഴിഞ്ഞ മൂന്ന് വർഷമായി ടീമിനൊപ്പമുള്ള അർജുന് അറിയാം എന്താണ് ടീമിന് എന്താണ് വേണ്ടതെന്നും അത് അര്‍ജുന്‍ കൃത്യമായി നടപ്പിലാക്കിയെന്നും രോഹിത് പറയുന്നു. തന്‍റെ രണ്ടാമത്തെ മാത്രം ഐ‌.പി‌.എൽ മത്സരം കളിക്കുന്ന 23കാരൻ അര്‍ജുന്‍ ഇന്നലെ അവസാന ഓവറിലെ മികച്ച ബൌളിങ് പ്രകടനം കൊണ്ട് മുംബൈക്ക് ആവേശ വിജയം സമ്മാനിച്ചിരുന്നു. അവസാന ഓവറില്‍ 20 റണ്‍സ് വേണ്ടിയിരുന്ന സണ്‍റൈസേഴ്സിന് അര്‍ജുന്‍റെ ഓവറില്‍ വെറും അഞ്ച് റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മുംബൈ ഇന്ത്യൻസ് അങ്ങനെ 14 റൺസിന്‍റെ വിജയം സ്വന്തമാക്കി.

ഓപ്പണിങ് സ്പെല്ലിലും അര്‍ജുന്‍ മികച്ച രീതിയില്‍ത്തന്നെ പന്തെറിഞ്ഞു. 2.5 ഓവറില്‍ വെറും 6.35 റണ്‍സ് എക്കോണമിയില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അര്‍ജുന്‍ ഒരു വിക്കറ്റ് നേടിയത്. അര്‍ജുന്‍റെ ആദ്യ ഐ.പി.എല്‍ വിക്കറ്റ് കൂടിയായിരുന്നു അത്. സണ്‍റൈസേഴ്സിന്‍റെ അവസാന വിക്കറ്റായ ഭൂവനേശ്വര്‍ കുമാറിനെ രോഹിത് ശര്‍മയുടെ കൈയ്യിലെത്തിച്ചാണ് അര്‍ജുന്‍ കന്നി വിക്കറ്റ് നേട്ടം ആഘോഷമാക്കിയത്

മത്സരശേഷം അര്‍ജുനെ അഭിനന്ദിക്കാന്‍ രോഹിത് മറന്നില്ല. ''അര്‍ജുന്‍ ന്യൂബോൾ നന്നായി സ്വിങ് ചെയ്യിക്കാന്‍ കഴിയുന്ന ബൌളറാണ്. ഡെത്ത് ഓവറിൽ നല്ല യോർക്കറുകൾ എറിയാനും അവന് കഴിയുന്നുണ്ട്. മൂന്ന് വര്‍ഷമായി അവന്‍ ടീമിനൊപ്പമുണ്ട്, അര്‍ജുന്‍റെ വളര്‍ച്ച നേരിട്ട് കണ്ടിട്ടുള്ള ഒരാളാണ് ഞാൻ. ടീമിന് ഏത് സമയത്ത് എന്താണ് വേണ്ടതെന്ന് കൃത്യമായി അര്‍ജുന് അറിയാം. അത് ചെയ്യാൻ കഴിയുമെന്ന ആത്മവിശ്വാസവും അര്‍ജുന് ഉണ്ട്''. രോഹിത് പറഞ്ഞു.

.

TAGS :

Next Story