Quantcast

റുപേ പ്രൈം വോളിബോൾ ലീഗ്: അവസാന പാദ മത്സരങ്ങൾക്ക് ഇന്ന് കൊച്ചിയിൽ തുടക്കം

കേരളത്തിൽ നിന്നുള്ള രണ്ടു ടീമുകളാണ് ലീഗിൽ പങ്കെടുക്കുന്നത്

MediaOne Logo

Sports Desk

  • Updated:

    2023-02-24 04:47:45.0

Published:

24 Feb 2023 3:39 AM GMT

PrimeVolleyballLeague2023, CalicutHeroesvsHyderabadBlackhawks
X

കാലിക്കറ്റ് ഹീറോസ് 

കൊച്ചി: റുപേ പ്രൈം വോളിബോൾ ലീഗിലെ അവസാന പാദ മത്സരങ്ങൾക്ക് കൊച്ചിയിൽ ഇന്ന് തുടക്കമാകും. വൈകിട്ട് 7 ന് നടക്കുന്ന മത്സരത്തിൽ കാലിക്കറ്റ് ഹീറോസ് ചെന്നൈ ബ്ലിറ്റ്സിനെ നേരിടും. കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ വിജയകരമായ മത്സരങ്ങൾക്ക് ശേഷമാണ് പ്രൈം വോളിബോൾ ലീഗ് കൊച്ചിയിലേക്കെത്തുന്നത്. ഇന്ത്യയിലെ വോളിബോളിന്റെ പ്രധാന കേന്ദ്രമായ കേരളത്തിലേക്കെത്തുമ്പോൾ ഗാലറികൾ നിറയുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.

കേരളത്തിൽ നിന്നുള്ള രണ്ടു ടീമുകളാണ് ലീഗിൽ പങ്കെടുക്കുന്നത്. സീസണിൽ ഇതുവരെ ഒരു മത്സരം പോലും വിജയിക്കാനായിട്ടില്ലെങ്കിലും, സ്വന്തം തട്ടകത്തിലെ ആനുകൂല്യം മുതലെടുത്ത് അവശേഷിക്കുന്ന മത്സരങ്ങൾ വിജയിച്ച് സെമിയിലെത്താം എന്ന പ്രതീക്ഷയിലാണ് കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്. അതേസമയം, സെമി ഉറപ്പിച്ച കാലിക്കറ്റ് ഹീറോസ് കൊച്ചി ബ്ലൂ സ്പൈക്കേഴ്സുമായുള്ള കേരള ഡർബിക്കായുള്ള തയാറെടുപ്പിലാണ്. മാർച്ച് രണ്ടിന് ലീഗ് മത്സരങ്ങൾ അവസാനിക്കും. 3, 4 തിയതികളിലാണ് സെമി ഫൈനൽ മത്സരങ്ങൾ. മാർച്ച് 5 നാണ് കിരീടപ്പോരാട്ടം.

Rupay Prime Volleyball League: Final quarter matches begin today in Kochi

TAGS :

Next Story