അടുക്കളയില്‍ പുതിയ ഇന്നിങ്സുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

'എല്ലാവർക്കും ഇതൊരു അത്ഭുതമായിരിക്കും- ഞാൻ പാചകം ചെയ്യുമെന്ന് ആർക്കുമറിയില്ല'- സച്ചിൻ പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2021-07-09 13:37:57.0

Published:

9 July 2021 1:37 PM GMT

അടുക്കളയില്‍ പുതിയ ഇന്നിങ്സുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍
X

സച്ചിൻ... സച്ചിൻ എന്ന അലയൊലികൾക്ക് നടുവിലൂടെ ആ കുറിയ മനുഷ്യൻ നടന്നു വരുന്ന രംഗം ഇന്നും ഇന്ത്യക്കാരുടെ മനസിലുണ്ട്. സച്ചിൻ ടെൻഡുൽക്കറിന്റെ ബാറ്റിൽ നിന്ന് വരുന്ന ഓരോ ഷോട്ടിനും കൈയടിച്ചിരുന്ന പോലെ അദ്ദേഹത്തിന്റെ സമൂഹ മാധ്യമ പോസ്റ്റുകളും ഹിറ്റാണ്. ഇത്തവണ ആ സെഞ്ച്വറികളുടെ തമ്പുരാൻ അടുക്കളയിലെ രാജാവായി നിൽക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി ഓടിക്കൊണ്ടിരിക്കുന്നത്. ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം ഇത്തരത്തിൽ വ്യത്യസ്തമായ വീഡിയോകൾ അദ്ദേഹം പങ്കുവയ്ക്കാറുണ്ട്. തന്റെ സുഹൃത്തുകൾക്കായി പേര് വെളിപ്പെടുത്താത്ത ഒരു വിഭവമാണ് സച്ചിൻ ഉണ്ടാക്കുന്നത്.

'എല്ലാവർക്കും ഇതൊരു അത്ഭുതമായിരിക്കും- ഞാൻ പാചകം ചെയ്യുമെന്ന് ആർക്കുമറിയില്ല'- സച്ചിൻ പറഞ്ഞു.

യത്ഥാർഥത്തിൽ താൻ പാചകകലയിൽ ഒരു സംഭവമാണെന്നും സച്ചിൻ കൂട്ടിച്ചേർത്തു. അടുക്കളയിൽ കയറിയാലും ക്രിക്കറ്റ് ദൈവത്തിന് ക്രിക്കറ്റ് മറക്കാൻ സാധിക്കുമോ ? അതുകൊണ്ടു തന്നെ ഇടയ്ക്ക് ക്രിക്കറ്റിലെ റിസ്റ്റ് സ്പിന്നും അദ്ദേഹം കാണിക്കുന്നുണ്ട്. കൂടാതെ തന്റെ വളർത്തുനായ താൻ ഈ വിഭവം ഉണ്ടാക്കി തീരുന്നത് കാത്തുനിൽക്കുകയാണെന്നും അദ്ദേഹം പറയുന്നു. എന്നിരുന്നാലും ലക്ഷകണക്കിന് ആൾക്കാരാണ് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാമുകളിൽ സച്ചിൻ തന്നെ പങ്കുവച്ച വീഡിയോ കണ്ടിരിക്കുന്നത്.

2013 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം സുഹൃത്തുകളോടൊപ്പം യാത്രകൾ പോയും, ഗോൾഫ് കളിച്ചും, പാചകം, ഗാർഡനിങ്, യോഗ പരിശീലനം തുടങ്ങിയ പ്രവർത്തനങ്ങളിൽ വ്യാപൃതനാണ്. മാർച്ചിൽ റോഡ് സേഫ്റ്റി ടൂർണമെന്റിലാണ് സച്ചിൻ അവസാനമായി കളത്തിലിറങ്ങിയത്.

TAGS :

Next Story