Quantcast

ശുഭ്മാൻ ഗില്ലിന് ജന്മദിനാശംസ നേർന്ന് സച്ചിൻ; മീം ആഘോഷവുമായി ആരാധകർ

24-ാം ജന്മദിനത്തിലാണ് സച്ചിൻ ഗില്ലിനെ ആശംസ അറിയിച്ചത്.

MediaOne Logo

Web Desk

  • Updated:

    2023-09-09 10:07:59.0

Published:

9 Sept 2023 3:36 PM IST

sachin sara shubman gill
X

ക്രിക്കറ്റർ ശുഭ്മാൻ ഗില്ലിന് ജന്മദിനാശംസ നേർന്ന ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ ട്വീറ്റിന് താഴെ മീം ആഘോഷവുമായി ആരാധകർ. മകൾ സാറ ടെണ്ടുൽക്കറെ ചേർത്തുവച്ചാണ് ആരാധകരുടെ കമന്റുകൾ. സെപ്തംബർ എട്ടിന്, 24-ാം ജന്മദിനത്തിലാണ് സച്ചിൻ ഗില്ലിനെ ആശംസ അറിയിച്ചത്.

'ശുഭ്മാൻ ഗിൽ, നിനക്ക് സന്തോഷകരമായ ജന്മദിനം. റൺസുകളും മികച്ച ഓർമകളും കൊണ്ട് നിറഞ്ഞതാകട്ടെ അടുത്ത വർഷം' - എന്നാണ് സച്ചിൻ എക്‌സിൽ (നേരത്തെ ട്വിറ്റർ) കുറിച്ചത്. ഇതിന് പിന്നാലെ സാറയെയും ഗില്ലിനെയും ചേർത്തുവച്ച് നിരവധി കമന്റുകളാണ് ട്വീറ്റിന് താഴെയെത്തിയത്. നേരത്തെ, സാറ ടെണ്ടുൽക്കറും ശുഭ്മാൻ ഗില്ലും പ്രണയത്തിലാണ് എന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. അഭ്യൂഹങ്ങളെ കുറിച്ച് രണ്ടു പേരും മനസ്സു തുറന്നിട്ടില്ല.

'സാറ, നിങ്ങളുടെ യഥാർത്ഥ അക്കൗണ്ടിൽ നിന്ന് സന്ദേശം അയയ്ക്കൂ' - എന്നാണ് ഒരു എക്‌സ് യൂസർ പ്രതികരിച്ചത്. പ്രതികരണങ്ങൾ ഇങ്ങനെ;







അതേസമയം, ഗില്ലിന് സാറ ടെണ്ടുൽക്കർ സമൂഹമാധ്യമത്തിൽ ആശംസയൊന്നും അറിയിച്ചിട്ടില്ല. നേരത്തെ സൗഹൃദത്തിലായിരുന്ന ഇരുവരും സമൂഹമാധ്യമങ്ങളിൽ പരസ്പരം ബ്ലോക് ചെയ്തതും വാർത്തയായിരുന്നു.




TAGS :

Next Story