Quantcast

വണ്ടര്‍ ഗോളുമായി ഗോണ്‍സാല്‍വ്സ്; ഷൂട്ടൗട്ടില്‍ ആഴ്സനലിനെ വീഴ്ത്തി സ്പോര്‍ട്ടിങ്

50 വാര അകലെ മൈതാനമധ്യത്തു നിന്നുള്ള ഗോൺസാല്‍വ്സിന്‍റെ ഷോട്ട് റാംസ്ഡേല്‍ കാത്ത വലയിലേക്ക് താഴ്ന്നിറങ്ങുകയായിരുന്നു. യൂറോപ്പ ലീഗിലെ ഈ സീസണിലെത്തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്നിനാണ് എമിറേറ്റ് സ്റ്റേഡിയം സാക്ഷിയായത്.

MediaOne Logo

Web Desk

  • Updated:

    2023-03-17 04:33:39.0

Published:

17 March 2023 4:21 AM GMT

Sporting , Arsena,Gunners ,crash,Europa League,ആഴ്സനല്‍, സ്പോര്‍ട്ടിങ്
X

സ്പോര്‍ട്ടിങ്ങിനായി പെഡ്രോ ഗോൺസാല്‍വ്സിന്‍റെ അത്ഭുത ഗോൾ

യൂറോപ്പ ലീഗ് പ്രീക്വാർട്ടറിൽ ആഴ്സനലിനെ വീഴ്ത്തി സ്പോര്‍ട്ടിങ്. രണ്ടാം പാദ പ്രീക്വാർട്ടറിൽ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് സ്പോര്‍ട്ടിങ് ആഴ്സനലിന്‍റെ വഴിയടച്ചത്. നിശ്ചിത സമയത്ത് (1-1) സമനിലയിലായ മത്സരം ഗോള്‍ അഗ്രിഗേറ്റിലും (3-3) സമനില ആയതിനെത്തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു. ഷൂട്ടൌട്ടില്‍ (5-3)നായിരുന്നു സ്പോർട്ടിങിന്‍റെ വിജയം.

സാകയെയും തോമസ് പാർട്ടിയെയും ബെഞ്ചിൽ ഇരുത്തി മത്സരം തുടങ്ങിയ ആഴ്സനല്‍ തന്നെയാണ് ആദ്യം സ്കോര്‍ ചെയ്തത്. 19-ാം മിനുട്ടിൽ ജോർജീഞ്ഞോ നൽകിയ പാസ് സ്വീകരിച്ച് ബോക്സിലേക്ക് കടന്ന മാർട്ടിനെല്ലിയുടെെ ഷോട്ട് അന്റോണിയോ അദാൻ തടഞ്ഞു. പിറകെ എത്തിയ ജാക്ക ഒരു റീബൗണ്ടിലൂടെ പന്ത് വലയിൽ എത്തിച്ചു. സ്കോർ (1-0). അഗ്രിഗേറ്റ് സ്കോറിലും ആഴ്സനൽ (3-2)ന് മുന്നിൽ എത്തി.

ആദ്യ പകുതിയിലെ മികച്ച തുടക്കം പക്ഷേ രണ്ടാം പകുതിയില്‍ നിലനിര്‍ത്താന്‍ ആഴ്സനലിനായില്ല. 62-ാം മിനുട്ടിൽ പെഡ്രോ ഗോൺസാല്‍വ്സിന്‍റെ ഒരു വണ്ടര്‍ ഗോൾ സ്പോർട്ടിങ്ങിന് പുതുജീവന്‍ നല്‍കി. 50 വാര അകലെ മൈതാനമധ്യത്തു നിന്നുള്ള ഗോൺസാല്‍വ്സിന്‍റെ ഷോട്ട് റാംസ്ഡേല്‍ കാത്ത വലയിലേക്ക് താഴ്ന്നിറങ്ങുകയായിരുന്നു. യൂറോപ്പ ലീഗിലെ ഈ സീസണിലെത്തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്നിനാണ് എമിറേറ്റ് സ്റ്റേഡിയം സാക്ഷിയായത്. സ്കോർ (1-1), ഗോള്‍ അഗ്രിഗേറ്റ് (3-3)

പിന്നീട് ഇരുടീമുകളും വിജയത്തിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോള്‍ അകന്നുനിന്നു. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും സമനില പാലിച്ചതോടെ കളി ഷൂട്ടൌട്ടിലേക്ക് കടന്നു. പെനാല്‍റ്റി ഷൂട്ടൗട്ടിൽ സ്പോർടിങ് അഞ്ച് കിക്കുകളും ലക്ഷ്യത്തിൽ എത്തിച്ചപ്പോള്‍ ആഴ്സനലിന്‍റെ മാര്‍ട്ടിനെല്ലിക്ക് പിഴയ്ക്കുകയായിരുന്നു.

TAGS :

Next Story